Advertisement

75 years of Independence: സ്വാതന്ത്ര്യദിന അവധി റദ്ദാക്കി ഉത്തർപ്രദേശ് സർക്കാർ

July 15, 2022
3 minutes Read
No holiday in Uttar Pradesh on Aug 15 this year

ഉത്തർപ്രദേശ് സർക്കാർ സ്വാതന്ത്ര്യ ദിനത്തിലെ അവധി റദ്ദാക്കി. സർക്കാർ ഓഫിസുകൾ, സർവകലാശാലകൾ, സ്കൂളുകൾ കോളജുകൾ, മാർക്കറ്റുകൾ എന്നിവ ഇത്തവണ സ്വാതന്ത്ര്യ ദിനത്തിൽ പ്രവർത്തിക്കും ( No holiday in Uttar Pradesh on Aug 15 this year ).

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായതിനാൽ ഓരോ ജില്ലയിലും സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടിയായി ആഘോഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ദീപാവലി കാലത്ത് നടത്തുന്നതുപോലെ പ്രത്യേക ശുചിത്വ യജ്ഞം നടത്തുമെന്നും ഇത് ദേശീയതലത്തിലെ തന്നെ ജനകീയ മുന്നേറ്റമാക്കി മാറ്റണമെന്നും ചീഫ് സെക്രട്ടറി ഡി.എസ്.മിശ്ര പറഞ്ഞു.

“സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിപാടികൾ നടത്തണം. സ്വാതന്ത്ര്യദിന വാരത്തിൽ ആഴ്ചയിലെ ഓരോ ദിവസവും വ്യത്യസ്ത പരിപാടികൾ വേണം. സ്വാതന്ത്ര്യദിനാഘോഷങ്ങൾ കേവലം ഔദ്യോഗിക പരിപാടിയായി ചുരുക്കരുത്. ജനങ്ങൾ അതിൽ പങ്കെടുക്കണം. എല്ലാവിഭാ​ഗങ്ങളിൽ നിന്നുള്ള ആളുകളും പങ്കെടുക്കണം. സാമൂഹിക സംഘടനകൾ, ജനപ്രതിനിധികൾ, എൻസിസി, എൻഎസ്ഒ കേഡറ്റുകൾ, വ്യാപാര സംഘടനകൾ തുടങ്ങിയ ജീവിത മേഖലകളെ ഇതുമായി ബന്ധിപ്പിക്കണമെന്നും” അദ്ദേഹം പറഞ്ഞു.

Story Highlights: 75 years of Independence: No holiday in Uttar Pradesh on Aug 15 this year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top