Advertisement

ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപണം: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

July 15, 2022
Google News 3 minutes Read

രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹത്തിനും സ്ഥാപനങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ അടക്കം സമര്‍പ്പിച്ച ഹര്‍ജികള്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നും, വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നുവെന്നുമാണ് ഹര്‍ജികളിലെ പരാതി. കഴിഞ്ഞ വര്‍ഷം മാത്രം 505 അക്രമങ്ങള്‍ രാജ്യത്തുണ്ടായെന്ന് ഹര്‍ജിക്കാര്‍ കഴിഞ്ഞതവണ കോടതിയെ അറിയിച്ചിരുന്നു. അക്രമമുണ്ടായാല്‍ ആ സംസ്ഥാനത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളിലുള്ളത്. (Alleged violence against Christian institutions Petitions to be heard today)

Story Highlights: Alleged violence against Christian institutions Petitions to be heard today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here