പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ; മഹാരാഷ്ട്രയില്‍ മരണം 100 കടന്നു

പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയില്‍ മഹാരാഷ്ട്രയില്‍ മരണം 100 കടന്നു. പാല്‍ഘര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. ഗുജറാത്തിലെ 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൂന്ന് ദേശീയ പാതകള്‍ അടച്ചു. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.(more than 100 death in maharashtra due to heavy rain)
മഹാരാഷ്ട്ര, ഗുജറാത്ത് തെലങ്കാന സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ റെഡ് അലേര്‍ട്ടും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. നാസിക്, പാല്‍ഘര്‍ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
ദേശീയ ദുരന്ത നിവാര സേനയുടെ 14 സംഘങ്ങളും സംസ്ഥാന ദുരന്ത നിവാരണ സേനാ യുടെ 16 ടീമുകളും സംസ്ഥാനത്തെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഗുജറാത്തിന്റ തീരമേഖലയെ പ്രളയം അതിതീവ്രമായി ബാധിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈ – ഗുജറാത്ത് ദേശീയപാത അടക്കം സംസ്ഥാനത്തെ മൂന്ന് ദേശീയപാതകള്‍ അടച്ചു. പ്രളയം അതിരൂക്ഷമായി ബാധിച്ച തെല്ലങ്കാനയില്‍, മുഴുവന്‍ നദികളും കരകവിഞ്ഞൊഴുകുകയാണ്.
Story Highlights: more than 100 death in maharashtra due to heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here