Advertisement

പുതിയ സീസണിലെ ഉംറ വിസയ്ക്കുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി

July 15, 2022
1 minute Read
Saudi Arabia begins accepting Umrah visa applications

പുതിയ സീസണിലെ ഉംറ വിസയ്ക്കുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി. ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഉംറ പെര്‍മിറ്റ് ജൂലൈ 30 മുതല്‍ വീണ്ടും അനുവദിച്ച് തുടങ്ങും. ഹജ്ജ് സീസണ്‍ ഉംറ തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് പിന്‍വലിക്കുന്നത്.

ഹജ്ജ് സീസണ്‍ മൂലം ഉംറ തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച സാഹചര്യത്തിലാണ് പിന്‍വലിക്കുന്നത്. വിദേശ ഉംറ വിസയ്ക്കുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഉംറ പെര്‍മിറ്റ് മുഹറം ഒന്നു മുതല്‍ അഥവാ ജൂലൈ 30 മുതല്‍ വീണ്ടും അനുവദിക്കും. തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ വഴിയാണ് ഉംറ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നത്. 5 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഉംറയ്ക്കുള്ള അനുമതി നല്‍കുക. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സുഗമമായി ഹറം പള്ളിയില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് മറ്റുള്ളവര്‍ക്ക് ഉംറയ്ക്കുള്ള പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

ആഭ്യന്തര ഉംറ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുമ്പോഴേക്കും ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര ഏതാണ്ട് പൂര്‍ത്തിയാകും. മദീനയിലെ ഹറം പള്ളിയില്‍ പ്രവാചകനോട് സലാം പറയാനും, റൗദ സന്ദര്‍ശിക്കാനും ഇപ്പോള്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുന്നുണ്ട്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ പ്രവേശിക്കുന്നതിന് കോവിഡ് വാക്‌സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആകണമെന്ന നിബന്ധന ഇല്ലെന്നു ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Story Highlights: Saudi Arabia begins accepting Umrah visa applications

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top