Advertisement

പാർലമെന്റിൽ പ്ലകാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിന് വിലക്ക്; എംപിമാർക്കുള്ള നിർദേശങ്ങൾ പുതുക്കി

July 16, 2022
Google News 2 minutes Read

എംപിമാർക്കുള്ള നിർദേശങ്ങൾ പുതുക്കിയിറക്കി ലോക്സഭ സെക്രട്ടറിയേറ്റ്. പാർലമെന്റിൽ പ്ലകാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിന് വിലക്കേർപ്പെടുത്തി. ലഘുലേഖ വിതരണം പാടില്ല.
ചോദ്യാവലി വിതരണത്തിനും വിലക്കേർപ്പടുത്തി. അച്ചടിച്ചവയുടെ വിതണത്തിന് മുൻകൂർ അനുമതി വേണമെന്നും നിർദേശം. നേരത്തെ പാർലമെന്റിൽ അറുപതിലേറെ വാക്കുകളും പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയിരുന്നു.

തുടർച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം.
എന്നാൽ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് എം പി മാർ പ്രതികരിച്ചു. വിലക്ക് മറികടന്ന് പ്രതിഷേധം തുടരുമെന്നും എംപിമാർ വ്യക്തമാക്കി. വിലക്കുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് എം പി മാരുടെ തീരുമാനം.

Read Also: പാർലമെന്റിൽ വിലക്കിയ ആ 65 വാക്കുകൾ ഇവയാണ്

പാർലമെൻറിൽ അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നും കഴിഞ്ഞ ദിവയം നിർദേശം നൽകിയിരുന്നു. രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയുടേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. പാര്‍ലമെന്‍റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ്ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ് ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല. അണ്‍പാര്‍ലമെന്‍ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും.

Story Highlights: After ‘unparliamentary’ words, a ban on pamphlets, placards & leaflets in House

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here