Advertisement

ഗുജറാത്ത് കലാപ കേസുകളില്‍ മോദിയെ കുടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഗൂഢാലോചന നടത്തിയെന്ന് ഗുജറാത്ത് പൊലീസ്

July 16, 2022
Google News 2 minutes Read
Ahmed Patel Plotted Against Narendra Modi

ഗുജറാത്ത് കലാപ കേസുകളില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കുടുക്കാന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന് ഗുജറാത്ത് പൊലീസ്. ഗുജറാത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചന സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് പങ്കാളിയാണെന്നും ഗുജറാത്ത് പൊലീസ് വ്യക്തമാക്കി ( Ahmed Patel Plotted Against Narendra Modi ).

ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഗുജറാത്ത് കലാപക്കേസുകളില്‍ നിരപാധികളെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ടീസ്റ്റ അറസ്റ്റിലായത്. മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറിനെയും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടീസ്റ്റ സെതല്‍ വാദും, സഞ്ജയ് ഭട്ടും, ഡല്‍ഹിയില്‍ അഹമദ് പട്ടേലുമായി രഹസ്യ ചര്‍ച്ച നടത്തത്തിയെന്നും, ടീസ്റ്റ 30 ലക്ഷം രൂപ കൈപ്പറ്റിയെന്നും പൊലീസിന്റെ സത്യവാങ് മൂലത്തില്‍ പറയുന്നു. ഗുജറാത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അഹമ്മദ് പട്ടേല്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ സോണിയ ഗാന്ധിയുടെ അറിവുണ്ടാകുമെന്ന് ബിജെപി പ്രതികരിച്ചു.

Story Highlights: Ahmed Patel Plotted Against Narendra Modi, Says Probe Team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here