Advertisement

‘നാട്ടിലെ സ്ത്രീകളെ മൊത്തം അപമാനിക്കാൻ പാർട്ടി എംഎം മണിയെ അഴിച്ചുവിട്ടിരിക്കുകയാണ്’; ബിന്ദു കൃഷ്‌ണ

July 16, 2022
Google News 1 minute Read

ആനി രാജയ്ക്കും എംഎം മണിക്കും പിന്തുണയുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ. നാട്ടിലെ സ്ത്രീകളെ മൊത്തം അപമാനിക്കാൻ സിപിഐഎം എംഎം മണിയെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് ബിന്ദു കൃഷ്‌ണ പറഞ്ഞു. എം എം മണിയെ ചങ്ങലയ്ക്കിടാൻ നാട്ടിൽ ആരും ഇല്ലേ. സിപിഐഎം ഇങ്ങനെ അദ്ദേഹത്തെ അഴിച്ചു വിട്ടിരിക്കുകയാണ് നാട്ടിലെ സ്ത്രീകളെ മൊത്തം അപമാനിക്കാൻ വേണ്ടി. അദ്ദേഹം ഒരു എംഎൽഎ ആണ് എന്നത് ലജ്ജാകരമാണെന്നും ബിന്ദു കൃഷ്‌ണ ട്വന്റി ഫോറിനോട് പറഞ്ഞു.

അദ്ദേഹത്തെ തെരെഞ്ഞെടുത്ത ജനങ്ങൾ പോലും പശ്ചാത്തപിക്കുന്നുണ്ടാകും. ഇത് എത്ര തവണയാണ് ആരെയൊക്കെയാണ് വിമർശിക്കുന്നത്. അന്തസ് ഉണ്ടെങ്കിൽ, ആത്മാഭിമാനം ലവലേശം ഉണ്ടങ്കിൽ സിപിഐഎം ഈ കാര്യത്തിൽ നിയന്ത്രണത്തിന് ഇടപെടണം. അദ്ദേഹത്തിന് എല്ലാ പിന്തുണയും മുഖ്യമന്ത്രി കൊടുക്കുന്നു. സിപിഐഎം കൊടുക്കുന്നു.

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

അദ്ദേഹത്തിനും പെണ്മക്കൾ ഉണ്ടല്ലോ അവരെല്ലാം പൊതുരംഗത്ത് ഉള്ളവരാണ് അവരോടാണ് ഇത് രാഷ്ട്രീയ എതിരാളികൾ പറഞ്ഞത് എങ്കിൽ അദ്ദേഹം കൈയും കെട്ടി നോക്കി നിക്കുമോ. അദ്ദേഹം അത് ആസ്വദിക്കുമോ. അദ്ദേഹം അതിനെ ഗ്രാമീണ ഭാഷയെന്നും. നിഷ്കളംഗത എന്നും, പച്ചയായ മനുഷ്യനെന്നും ഒക്കെ പറയുമോ. അദ്ദേഹത്തിന്റെ ദുഷ്‌വചനങ്ങൾക്ക് എതിരായിട്ട് പ്രതികരിച്ചാൽ അവരെ അപമാനിക്കുകയാണ് എംഎം മണി. ഇതൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അങ്ങേ അറ്റം അപമാനകരമാണ്. പാർട്ടിയിൽ രാഷ്ട്രീയ ബോധമുള്ളവരുണ്ടെങ്കിൽ ഇതിനെതിരെ നടപടിയെടുക്കണമെന്ന് ബിന്ദു കൃഷ്‌ണ ട്വന്റി ഫോറിനോട് പറഞ്ഞു. .

അതേസമയം,സിപിഐ പ്രവർത്തക ആനി രാജയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി മുന്‍ മന്ത്രി എംഎം മണി രംഗത്തെത്തി. കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ സിപിഐയുടെ വിമർശനം കാര്യമാക്കുന്നില്ല. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെയെന്നും എംഎം മണി പറഞ്ഞു. അവർ ഡൽഹിയിൽ അല്ലെ ഉണ്ടാക്കൽ, സിപിഐയുടെ പരാമർശം കാര്യമാക്കുന്നില്ല. ഇന്നലെ തൊടുപുഴയിൽ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എംഎം മണിയുടെ പരാമർശം.

സിപിഐ പറഞ്ഞത് ഞാൻ കാര്യമാക്കുന്നില്ല. ആനി രാജ അവർ ഡൽഹിയിലല്ലേ കേരള നിയമ സഭയിലല്ലലോ ഉണ്ടാക്കൽ. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയാവൂ. ആനി രാജയ്‌ക്കെങ്ങനെ അറിയാൻ സാധിക്കും. ഇനി അവർ പറഞ്ഞാലും എനിക്ക് അതൊരു വിഷയമല്ല. കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. സമയം കിട്ടിയാൽ കൂടുതൽ ഭംഗിയായി പറഞ്ഞേനെ- എംഎം മണി പറഞ്ഞു.

അതേസമയം വടകര എംഎൽഎ കെകെ രമയെ അധിക്ഷേപിച്ചുള്ള മുന്‍ മന്ത്രി എം എം മണിയുടെ പരാമര്‍ശത്തിനെതിരെ ആനി രാജ ഇന്നലെ രംഗത്തെത്തിയിരുന്നു. കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ് എന്ന് നേതാക്കൾ തിരിച്ചറിയണം. വാദങ്ങളിൽ ജയിക്കാൻ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ആനി രാജ പ്രതികരിച്ചു. കമ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ യോജിക്കാത്തതാണ് ആ പരാമര്‍ശമെന്നും ആനി രാജ പറഞ്ഞു.

Story Highlights: bindhu krishna against mm mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here