മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ജീവനോടെ വേവിച്ചു കൊന്നു; സംഭവം പാകിസ്താനിൽ

ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് അതി ക്രൂരമായി കൊലപ്പെടുത്തി. ആറ് മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ തിളച്ച വെള്ളത്തിൽ പുഴുങ്ങിയെടുത്തു എന്നാണ് റിപ്പോർട്ട്. പാകിസ്താനിലെ കറാച്ചിയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ഗുൽഷൻ-ഇ-ഇഖ്ബാൽ ബ്ലോക്ക് നമ്പർ 4ൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ അടുക്കള ചട്ടിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഗുൽഷൻ-ഇ-ഇക്ബാൽ എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഭർത്താവ് ആഷിഖ് ഹുസൈൻ ഭാര്യ നർഗീസിനെ മർദിച്ച ശേഷം മക്കളുടെ മുന്നിൽ വച്ച് ചട്ടിയിൽ ഇട്ട് ജീവനോടെ വേവിച്ചു. ദമ്പതികളുടെ 15 വയസ്സുള്ള മകളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അടുക്കളയിൽ പുഴുങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവം ശേഷം ആഷിഖും മൂന്ന് കുട്ടികളും ഓടിപ്പോയതായി പൊലീസ് അറിയിച്ചു.
മൃതദേഹം ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെന്ററിലേക്ക് അയച്ചിട്ടുണ്ട്. ബാക്കിയുള്ള മൂന്ന് കുട്ടികളുടെ സംരക്ഷണം പൊലീസ് ഏറ്റെടുത്തതായി ജില്ലാ ഈസ്റ്റ് സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. യുവതിയുടെ ഭർത്താവ് സ്‌കൂളിൽ വാച്ചറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 9 മാസമായി സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. സ്‌കൂളിലെ ക്വാർട്ടേഴ്‌സിലാണ് പ്രതി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
Story Highlights: Husband flees after boiling wife’s corpse in cauldron in front of his children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here