Advertisement

രാജ്യത്തെ മികച്ച പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴെണ്ണവും ഐഐടികൾ; ദേശീയ വിദ്യാഭ്യാസ റാങ്കിങിൽ ഒന്നാം റാങ്ക് ഐഐടി മദ്രാസിന്..

July 16, 2022
Google News 1 minute Read

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഐഐടി മദ്രാസ് ഒന്നാമത്. തുടർച്ചയായി നാലാം വർഷമാണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ് എത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു, ഐഐടി ബോംബെ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. എൻജിനീയറിങ് പഠന സ്ഥാപനങ്ങളുടെ റാങ്കിങ്ങിലും ഐഐടി മദ്രാസ് തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്. രാജ്യത്തെ മികച്ച പത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴെണ്ണവും ഐഐടികളാണ്. ഒൻമ്പതാം സ്ഥാനത്ത് ഡൽഹി എയിംസും പത്താം സ്ഥാനത്ത് ജെഎൻയുവും ആണ്.

മെഡിക്കൽ വിഭാഗത്തിൽ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഒമ്പതാം റാങ്ക് സ്വന്തമാക്കി. സർവകലാശാല വിഭാഗത്തിലും ഗവേഷണ കേന്ദ്രങ്ങളിലും ഐഐഎസ്‍സിയാണ് ഒന്നാമത്. ആർക്കിടെക്ചർ പഠനസ്ഥാപനങ്ങളിൽ കോഴിക്കോട് എൻഐടി രണ്ടാം റാങ്കും മാനേജ്മെന്റ് പഠനസ്ഥാപനങ്ങളിൽ കോഴിക്കോട് ഐഐഎം അഞ്ചാം സ്ഥാനവും നേടി. മാനേജ്മെന്റ് പഠനത്തിൽ ഐഐഎം അഹമ്മദാബാദ് ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

നിയമപഠനത്തിൽ ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയും മെഡിക്കൽ സ്ഥാപനങ്ങളിൽ ഡൽഹി എയിംസ്, ഫാർമസി വിഭാഗത്തിൽ ഡൽഹി ജാമിയ ഹംദർദ്, ഡെന്റൽ കോളജുകളിൽ ചെന്നൈ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ‍ഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ് എന്നിവ ഒന്നാമതെത്തി. കോളജുകളിൽ ഡൽഹി മിറാൻഡ ഹൗസ് ആണ് ഒന്നാമത്.

Story Highlights: IIT Madras tops nirft ranking 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here