Advertisement

ദിനംപ്രതി യാത്ര ചെയ്യുന്നത് 65000 പേർ; കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു…

July 16, 2022
Google News 2 minutes Read

കഴിഞ്ഞ അഞ്ചുവർഷത്തിൽ കൊച്ചിയുടെ മുഖം മിനുക്കുന്നതിൽ കൊച്ചി മെട്രോ വഹിച്ച പങ്ക് വളരെ വലുതാണ്. ഈ കഴിഞ്ഞ ജൂൺ 17 ന് അഞ്ചു വർഷം തികച്ച കൊച്ചി മെട്രോയിൽ ഇതുവരെ ആറു കോടിയിലധികം ആളുകളാണ് യാത്ര ചെയ്തത്. സര്‍വ്വീസ് ആരംഭിച്ച 19.06.2017 മുതല്‍ 14.07.2022 വരെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് 6,01,03,828 ആളുകളാണ്. ഇതിനിടയിൽ തന്നെ കൊവിഡ് കാലത്ത് നിരവധി മാസങ്ങളിൽ കൊച്ചി മെട്രോ സർവീസ് നിർത്തിവെച്ചിരുന്നു. 2021 ഡിസംബര്‍ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത് വാർത്തകളിൽ വന്നിരുന്നു. ഇതിന് ശേഷം ഏഴ് മാസത്തിനകമാണ് യാത്രക്കാരുടെ എണ്ണം ആറ് കോടിക്ക് മുകളില്‍ എത്തിയത്.

ശരാശരി 65000 പേരാണ് ഇപ്പോൾ ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം നാല് തവണയാണ് ഒരു ലക്ഷം കടന്നത്. കൊവിഡിന് ശേഷം 2022 ജൂണ്‍ പതിനേഴാം തീയതി ദിനംപ്രതി യാത്രക്കാരുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിക്കാന്‍ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. അഞ്ചാം വാര്‍ഷിക ദിനമായ ജൂണ്‍ പതിനേഴിന് 1,12,628 പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇപ്പോൾ പണി നടക്കുന്ന എസ്.എന്‍.ജംഗ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളിലേക്ക് കൂടി സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ കൊച്ചി മെട്രോ പങ്കുവെക്കുന്നുണ്ട്. യാത്രക്കാര്‍ക്കായി നിരവധി ഓഫറുകളാണ് കൊച്ചി മെട്രോയില്‍ നിലവിലുള്ളത്. സ്‌കൌട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് , പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എഴുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഡിസ്‌കൌണ്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് കൊച്ചി മെട്രോയില്‍ യാത്ര സൗജന്യമാണ്. ഭിന്നശേഷിയുള്ള വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ടിക്കറ്റിന്റെ 50 ശതമാനം മാത്രം നല്‍കിയാല്‍ മതി. രാവിലെ 6 -8 മണി വരെയും രാത്രി 8-11 മണിവരെയും യാത്രക്കാര്‍ക്കായി 50 ശതമാനം ഡിസ്‌കൌണ്ടും നിലവിലുണ്ട്.

Story Highlights: Kochi Metro serves six crore passengers in 5 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here