ഡിനിപ്രോയിൽ മിസൈൽ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

യുക്രൈൻ നഗരമായ ഡിനിപ്രോയിൽ റഷ്യൻ ആക്രമണം. മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്ക് പറ്റുകയും ചെയ്തു. ഡിനിപ്രോയിലെ ഒരു വ്യാവസായിക സ്ഥാപനത്തിലും സമീപത്തെ തെരുവിലുമാണ് മിസൈലുകൾ പതിച്ചത്. ഡിനിപ്രോപെട്രോവ്സ്ക് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷന്റെ തലവനായ വാലന്റൈൻ റെസ്നിചെങ്കോ ആണ് ഇക്കാര്യം അറിയിച്ചത്.
“ഡിനിപ്രോയിൽ റഷ്യൻ ആക്രമണം. മിസൈലുകൾ ഒരു വ്യാവസായിക സ്ഥാപനത്തിലും സമീപത്തുള്ള തിരക്കേറിയ തെരുവിലും പതിച്ചു. മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം. നാശത്തിന്റെ വ്യാപ്തി ഞങ്ങൾ കണ്ടെത്തുകയാണ്” റെസ്നിചെങ്കോ ടെലിഗ്രാമിൽ കുറിച്ചു.
Story Highlights: Missiles hit industrial enterprise in Dnipro three people killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here