Advertisement

മുഖ്യമന്ത്രിയുടേത് എം.എം മണിക്ക് കുടപിടിക്കുന്ന നടപടി; വി.ഡി. സതീശൻ

July 16, 2022
2 minutes Read
vd satheeshan about thrikkakkara udf win

മുഖ്യമന്ത്രിയുടേത് എം.എം മണിക്ക് കുടപിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി വിജയൻറെ അനുവാദത്തോടെയാണ് പ്രസ്‌താവന നടത്തുന്നത്. പിണറായി വിജയന് കൊന്നിട്ടും തീരാത്ത പകയെന്ന് വി.ഡി.സതീശൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് എം എം മണി അത്തരം പരാമർശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. (pinarayi vijayan still supporting mm mani)

വിധവയാകുന്നത് വിധിയാണ് എന്ന് സിപിഐഎം നേതൃത്യം പറയുന്നുണ്ടോ പിന്തിരിപ്പൻ ആശയങ്ങൾ പേറി നടക്കുന്നവരാണോ സിപിഐഎം എന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് നാലു ചുറ്റും കാവൽ നിന്ന് കെ. കെ രമയെ സംരക്ഷിക്കും. സിപിഐഎമ്മും ബിജെപിയും തമ്മിലെ തർക്കം നാഷണൽ ഹൈവേയിലാണോ പൊതുമരാമത്ത് റോഡിലാണോയെന്നാണെന്ന് വി.ഡി. സതീശൻ പരിഹസിച്ചു.

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

‘മണിയുടെ പ്രസ്‌താവന മാത്രമല്ല അതിന് കുടപിടിച്ചുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻറെ സമീപനമാണ് തെറ്റ്. നാട്ടിൻ പുറങ്ങളിൽ മര്യാദയ്ക്ക് ജീവിക്കുന്നവരെ ശല്യം ചെയ്യാൻ നാട്ടുപ്രമാണികൾ ചില ആളുകളെ പറഞ്ഞുവിടും, സാമൂഹിക വിരുദ്ധന്മാരെ പറഞ്ഞുവിട്ട് അവരെ ആക്രമിക്കും. അങ്ങനെ ചില നാട്ടുപ്രമാണികൾ ചെയ്യും പോലെ പിണറായി വിജയൻറെ അനുവാദത്തോടുകൂടിയാണ് എം എം മണി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത്. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തോടും സംസ്ഥാന നേതൃത്വത്തോടും ചോദിക്കുന്ന ചോദ്യം നിങ്ങൾ വിധവ എന്നത് വിധിയാണെന്ന് വിശ്വസിക്കുന്നുണ്ടോ.

അങ്ങനെയാണെങ്കിൽ നിങ്ങൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് കൂടി ഭർത്താക്കന്മാർ മരിക്കുന്നവർ സതി അനുഷ്‌ടിക്കണമെന്നുകൂടെ പറയണം. സ്ത്രീകളുടെ വിധികൊണ്ടാണൊ അവർ വിധവയാകുന്നത് എന്ന ചോദ്യം കേരളത്തിലെ സിപിഐഎം നേതാക്കന്മാരോട് ചോദിക്കുന്നു. ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തലയിലേറ്റി നടക്കുന്നവരാണോ സിപിഐഎം നേതാക്കൾ. നിങ്ങളൊരു പുരോഗമന പ്രസ്ഥാനമാണോ എന്നതിൽ അതിശയമാണ്. സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ എ കെ ജി സെന്ററിലേക്ക് ഓലപ്പടക്കം എറിഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തു. ഇതൊന്നും കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ല. നിറ കണ്ണുകളുമായി ഞങ്ങളുടെ സഹോദരി കെ കെ രമ ഇരിക്കുമ്പോൾ അതിന് ശ്രദ്ധ ക്ഷണിക്കാതെ ഇരിക്കാൻ കഴിയില്ല’- വി.ഡി. സതീശൻ പറഞ്ഞു.

Story Highlights: pinarayi vijayan still supporting mm mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top