വീട്ടിൽ 33 പാക്കറ്റുകളിലായി 210 കിലോ കഞ്ചാവ്; സംഭവം വെഞ്ഞാറമൂട്ടിൽ

സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായാണ് യുവാവ് പൊലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്കയിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ( Police seized 210 kg of Cannabis, the youth was arrested )
Read Also: കഞ്ചാവ് കറി, തോരൻ, ബാം; തായ്‌ലൻഡ് ആരോഗ്യമന്ത്രിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ ചിറകുവിരിയ്ക്കുന്നത് ഇങ്ങനെ
വീട്ടിനുള്ളിൽ 33 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. 67,000 രൂപയും ചില്ലറ വിപണത്തിനായുള്ള പ്ലാസ്റ്റിക് പാക്കറ്റുകളും, ഇലക്ട്രോണിക് ത്രാസും ഇതോടൊപ്പം കണ്ടെടുത്തു. പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇത്രയധികം കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നാണ് അന്വേഷിക്കുന്നത്.
Story Highlights: Police seized 210 kg of Cannabis, the youth was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here