Advertisement

ജനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയക്കാര്‍ക്ക് ആയുസ്സ് കൂടുതലെന്ന് പഠന റിപ്പോർട്ട്….

July 16, 2022
Google News 0 minutes Read

പതിനൊന്ന് രാജ്യങ്ങളിലെ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഓക്സ്ഫഡ് പോപ്പുലേഷന്‍ ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിൽ രാഷ്ട്രീയക്കാർക്ക് തങ്ങൾ പ്രതിനിദാനം ചെയ്യുന്ന ജനസമൂഹങ്ങളെ അപേക്ഷിച്ച് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ജീവിതദൈര്‍ഘ്യം കൂടുതലായിരിക്കുമെന്ന് പഠന റിപ്പോർട്ട്. ഏതെങ്കിലും ഒരു പദവിയിലേക്ക് ഒരു രാഷ്ട്രീയക്കാരന്‍ തിരഞ്ഞെടുക്കപ്പെടുന്ന ശരാശരി പ്രായമായ 45 വയസ്സിന് ശേഷം എത്രകാലം കൂടി ഇവര്‍ ജീവിച്ചിരിക്കാറുണ്ടെന്നാണ് ഗവേഷകര്‍ പരിശോധിച്ചത്.

രാഷ്ട്രീയക്കാര്‍ക്ക് 40 വയസുള്ളിടത് പൊതുജനങ്ങൾക്ക് 34.5 വയസ്സ് മുതല്‍ 37.8 വയസ്സ് വരെയാണെന്നാണ് ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. 1940 കള്‍ മുതലാണ് ഇത്തരത്തില്‍ ഒരു അന്തരം രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങളുടെയും ജീവിതദൈര്‍ഘ്യത്തില്‍ കണ്ട് തുടങ്ങിയതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നിലുള്ള കാരണവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വരുമാനത്തിലും സമ്പത്തിലും പൊതുജനങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള വിത്യാസം മാത്രമല്ല ജീവിതശൈലിയും ആരോഗ്യപരിചരണത്തിലും രാഷ്ട്രീയക്കാർ വരുത്തിയ മാറ്റങ്ങളും ഇതിനു പിന്നിലുള്ള കാരണമായി ഗവേഷകർ പറയുന്നു.

പല ബോധവത്ക്കരണ ശ്രമങ്ങളുടെ ഫലമായി രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പുകവലിയുടെ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ സൃഷ്ടിച്ചെടുക്കുന്ന ഇമേജിനെ കുറിച്ചും ഇപ്പോൾ രാഷ്ട്രീയക്കാര്‍ ബോധവാന്മാരായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതൊരു മികച്ച ജീവിതശൈലിയിലേക്കാണ് അവരെ നയിക്കുന്നത്. ഓസ്ട്രിയ, കാനഡ, ഫ്രാന്‍സ്, ഓസ്ട്രേലിയ, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്സ്, യുകെ, ന്യൂസീലന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, യുഎസ് എന്നീ രാജ്യങ്ങളിലെ 57,000 ഓളം രാഷ്ട്രീയക്കാരുടെ ജീവിതദൈര്‍ഘ്യമാണ് അവിടുത്തെ ജനങ്ങളുമായി താരതമ്യപ്പെടുത്തി ഗവേഷണം നടത്തിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here