പുതിയ മദ്യശാലകള്‍ക്ക് അനുമതി; ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ തൃശൂരിൽ

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ക്ക് അനുമതി. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പനശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയത്. ബെവ്‌കോ ശുപാര്‍ശ സർക്കാർ അംഗീകരിച്ചു. ഔട്ട്ലെറ്റുകളില്‍ നിലവിലെ 267ൽ നിന്ന് രണ്ട് മടങ്ങ് വർധനയാണ് ഉണ്ടാകുക.
175 പുതിയ ഔട്ട്‌ലെറ്റുകളും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ 68 എണ്ണം പുനഃരാരംഭിക്കാനുമാണ് അനുമതി നൽകിയത്. ഏറ്റവും കൂടുതൽ പുതിയ ഔട്ട്‌ലെറ്റുകൾ തൃശൂരിലാണ്. 28 പുതിയ ഔട്ട്‌ലെറ്റുകളാണ് തൃശൂരിൽ ആരംഭിക്കുക. തിരുവനന്തപുരത്ത് 27 ഔട്ട്‌ലെറ്റും തുറക്കും. ഏറ്റവും കുറവ് കാസർഗോഡും പത്തനംതിട്ടയിലുമാണ്. ഏഴ് ഔട്ട്‌ലെറ്റുകൾ വീതമാണ് ഇവിടങ്ങളിൽ തുറക്കുക.
Read Also: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനം
നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനുള്ള നടപടികൾ ആരംഭിക്കാൻ കഴിഞ്ഞ വർഷം കേരള ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള ബെവ്‌കോയുടെ നിർദേശം പരിഗണിക്കാനും സർക്കാരിനോട് കോടതി നിർദേശിശിച്ചിരുന്നു.
Story Highlights: 243 liquor stores will open Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here