‘ഒരു വിദ്യാർത്ഥിയിലൂടെ അറിയപ്പെടുന്നതാകും ഒരു അധ്യാപകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുണ്യമെന്ന് അധ്യാപകൻ പ്രവീൺ’, മാഷ് കാരണമാണ് പാട്ട് വൈറൽ ആയതെന്ന് മിലൻ
സമൂഹമാധ്യമങ്ങളിൽ തരംഗമായി എട്ടാം ക്ലാസുകാരന്റെ പാട്ട്. കൊടകര മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർഥിയായ മിലൻ ആണ് സ്വതസിദ്ധമായ ആലാപനത്തിലൂടെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയത്. ഒരു വിദ്യാർത്ഥിയിലൂടെ അറിയപ്പെടുന്നതാകും ഒരു അധ്യാപകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുണ്യമെന്ന് അധ്യാപകൻ പ്രവീൺ ട്വന്റിഫോറിനോട് പറഞ്ഞു.(aakashamayavale viral song milan’s teacher praveen response)
Read Also:‘ആകാശമായവളേ,.. കണ്ണു നനയിച്ചു’; മിലന് സിനിമയിൽ പാടാൻ അവസരമൊരുക്കി സംവിധായകൻ പ്രജീഷ് സെൻ
‘വെള്ളിയാഴ്ച്ച വൈകിട്ടാണ് എന്റെ സ്കൂളിലെ ആറാമത്തെ പീരിഡിൽ ഞാൻ ക്ലാസിലേക്ക് കയറിച്ചെല്ലുകയും ഞാൻ എടുത്തിരുന്ന സോഷ്യൽ സയൻസ് പാഠഭാഗം വേഗം എടുത്തുതീർക്കുകയൂം ചെയ്‌തു, അപ്പോൾ ഞാൻ കുട്ടികളോട് പറഞ്ഞു അഞ്ച് മിനിറ്റ് കൂടിയുണ്ട് ബെൽ അടിക്കാനായി. ആരാ എനിക്കൊരു പാട്ട് പാടി തരിക എന്ന്. അപ്പോളാണ് മിലൻ ക്ലാസിലെ വളരെ ചെറിയ കുട്ടിയാണ് അവൻ. അവൻ കടന്നുവരികയും എന്നോട് ചേർന്നുനിന്നുകൊണ്ട് ഈ പാട്ട് പാടുകയും ചെയ്‌തു. ഈ പാട്ട് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ചുറ്റുമുള്ള കൂട്ടുകാരിൽ നിന്നും ലഭിച്ചത്. ശേഷം ഞാൻ അത് ഫേസ്ബുക്കിൽ ഇടുകയായിരുന്നു. ഒരു വിദ്യാർത്ഥിയിലൂടെ അറിയപ്പെടുന്നതാകും ഒരു അധ്യാപകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുണ്യം.ആ ഒരു പുണ്യമുഹൂർത്തത്തിലാണ് ഞാൻ നിക്കുന്നത്.-അധ്യാപകൻ പ്രവീൺ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
എനിക്ക് വളരെ സന്തോഷമുണ്ട് മാഷ് കാരണമാണ് എന്റെ ഈ പാട്ട് വൈറൽ ആയത്. പിന്നെ മാഷ് നല്ല സപ്പോർട്ടും ഉണ്ട്. വീട്ടിലെ എല്ലാവരും സപ്പോർട്ടാണ്. പാട്ടുപാടിക്കാൻ പോയിട്ടുണ്ടായിരുന്നു പക്ഷെ ലോക് ഡൗൺ വന്ന ശേഷം നിർത്തി. – മിലൻ പറഞ്ഞു
‘ഇന്ന് ക്ലാസ്സിൽ ആരെങ്കിലും ഒരു പാട്ട് പാടൂന്ന് പറഞ്ഞപ്പോഴേക്കും അരികിൽ വന്ന് നിന്ന് ‘ആകാശമായവളെ’ പാട്ട് പാടിയ മിലൻ എന്ന എന്റെ ഈ വിദ്യാർഥി. ഇന്നത്തെ ദിവസം കൂടുതൽ സന്തോഷം നൽകി’ എന്ന അടിക്കുറിപ്പോടെ അധ്യാപകൻ പ്രവീൺ എം. കുമാർ ആണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
മിലനെ അഭിനന്ദിച്ച് സംവിധായകൻ പ്രജീഷ് സെൻ രംഗത്തെത്തിയിരുന്നു. മിലൻറെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തിൽ മിലന് പാടാൻ അവസരം നൽകും എന്നും സംവിധായകൻ അറിയിച്ചു . ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്, ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നത് സന്തോഷമാണ്. എന്നാൽ മിലൻറെ ശബ്ദം കണ്ണ് നനയിച്ചു. വീഡിയോ പകർത്തിയ മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ച് സന്തോഷം അറിയിച്ചു. അടുത്ത സിനിമയിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചപ്പോൾ മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു എന്നും പ്രജേഷ് പറയുന്നു.
Story Highlights: aakashamayavale viral song milan’s teacher praveen response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here