‘സിപിഐയെ ഓർത്ത് കെ.സി വേണുഗോപാല്‍ കരയേണ്ട’; ആനി രാജ

എം.എം മണിയുടെ വിവാദ പരാമർശത്തിൽ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സിപിഐ നേതാവ് ആനി രാജ. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ലിംഗ സമത്വൽ തുറന്ന ചർച്ചയും സംവാദവും അനിവാര്യമാണ്. കെ.സി വേണുഗോപാല്‍ സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമന്നും ആനി രാജ ഡല്‍ഹിയില്‍ പറഞ്ഞു.
എം.എം മണി വിഷയത്തിൽ അർഹിക്കുന്ന പ്രതികരണം പാർട്ടി നടത്തിയിട്ടുണ്ട്. കൂടുതൽ നേതാക്കൾ പ്രസ്താവന നടത്തേണ്ട കാര്യമില്ലെന്നും ആനി രാജ പറഞ്ഞു. പാർട്ടിയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല. കോൺഗ്രസ് പറയുന്നതല്ല സിപിഐ പ്രവർത്തിക്കുന്നത്. സിപിഐയെ ഓർത്ത് കെ.സി വേണുഗോപാല്‍ കരയേണ്ട ആവശ്യമില്ലെന്നും ആനി രാജ കൂട്ടിച്ചേർത്തു.
Story Highlights: annie raja slams kc venugopal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here