‘കേരളത്തിലെ അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ’; ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് ഹരീഷ് പേരടി

കേരളത്തിൽ രണ്ട് നാളുകൾക്കുള്ളിൽ അപമാനിക്കപ്പെട്ടത് മൂന്ന് സ്ത്രീകളെന്ന് നടൻ ഹരീഷ് പേരടി. കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടമാണെന്ന് നടൻ ഹരീഷ് പേരടി വിമർശിച്ചു. സംവിധായിക കുഞ്ഞില മാസിലാമണി, സിപിഐ നേതാവ് ആനി രാജ, എംഎൽഎ കെ.കെ.രമ എന്നിങ്ങനെ മൂന്ന് സ്ത്രീകളെയാണ് അധികാര അഹങ്കാരങ്ങൾ അപമാനിച്ചതെന്ന് ഹരീഷ് പേരടി വിമർശിച്ചു.(hareesh peradi against govt. kunjilla mascillamani arrest)
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
കോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്ചയിച്ചിവരാണ് വനിതാ ചലചിത്ര മേളയിൽ കുഞ്ഞില മാസിലാമണിയുടെ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കാത്തതെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു മികച്ച സിനിമയുടെ സംവിധായികയെയാണ് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്നും പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത് എന്ന് സർക്കാരിനെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. സഹിക്കാവുന്നതിലും അപ്പുറം എത്തി കേരളത്തിലെ അവസ്ഥ എന്നും ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ മതിയെന്നും ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടി ഫെയ്സ്ബുക്ക് പോസ്റ്റ്;
കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ..അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ… ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ…കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല…അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് …(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്..അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്…ആൺ പെൺ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്…ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്…സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങൾ…???
Story Highlights: hareesh peradi against govt. kunjilla mascillamani arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here