Advertisement

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.97 % വിജയം

July 17, 2022
Google News 2 minutes Read
icse 10th exam result published

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് ഇത്തവണത്തെ വിജയം. cisce.org എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. എസ്എംഎസ് ആയും ഫലമറിയാം. എസ്എംഎസ് ആയി ഫലമറിയാന്‍ വിദ്യാര്‍ഥിയുടെ ഏഴക്ക രജിസ്റ്റര്‍ നമ്പര്‍, icse<> രജിസ്റ്റര്‍ നമ്പര്‍’ എന്ന ഫോര്‍മാറ്റില്‍ 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കാം.(icse 10th exam result published)

തുല്യവെയ്‌റ്റേജ് നല്‍കിയാണ് രണ്ട് സെമസ്റ്ററുകളിലായി നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തോളം പേര്‍ എഴുതിയ പരീക്ഷയില്‍ നാല് പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു.

Read Also: പ്ലസ് വൺ; സമുദായം നിര്‍വചിക്കാത്ത എയ്ഡഡ് സ്‌കൂളുകള്‍ക്ക് കമ്മ്യൂണിറ്റി ക്വാട്ടയില്ല

അതേസമയം പ്ലസ് വണ്‍ പ്രവേശനത്തില്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കനത്ത തിരിച്ചടി. സമുദായം നിര്‍വചിക്കാത്ത എയ്ഡഡ് സ്‌കൂളുകള്‍ക്ക് കമ്മ്യൂണിറ്റി ക്വാട്ട അനുവദിക്കില്ല. .ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉത്തരവിറക്കി.

10 ശതമാനം കമ്മ്യൂണിറ്റി സീറ്റുകള്‍ വെട്ടിക്കുറച്ചു. 20 ശതമാനം മാനേജ്മെന്റ് ക്വാട്ട മാത്രം അനുവദിക്കും. കമ്മ്യൂണിറ്റി സീറ്റുകള്‍ പൊതു മെരിറ്റ് സീറ്റുകളാക്കാനും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്.ജൂലൈ 18ന് ആണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

Story Highlights: icse 10th exam result published

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here