ട്രാഫിക് മുന്നറിയിപ്പുകൾ നൽകാൻ കരീന കപൂർ; സഹായം തേടി ഡൽഹി പൊലീസ്; വിഡിയോ വൈറൽ

ജനങ്ങൾ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനോടൊപ്പം അവരിൽ അവബോധം വളർത്തുന്നതിനായി ഡൽഹി ട്രാഫിക് പൊലീസ് ഡിപ്പാർട്ട്മെന്റ് പങ്കുവച്ച ഒരു രസകരമായ വിഡിയോ ക്ലിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ബോളിവുഡ് താരം കരീന കപൂറിന്റെ വിഡിയോയാണിത്. ജനങ്ങൾക്കിടയിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി താരത്തിന്റെ ഐക്കണിക് ഡയലോഗാണ് പൊലീസ് ഉപയോഗിച്ചത്.(kareena kapoor is helping delhi police enforce traffic rules)
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
ചുവന്ന ലൈറ്റ് കണ്ട് നിർത്താതെ പാഞ്ഞുപോകുന്ന ഒരു കാർ ഈ വീഡിയോയിൽ കാണാം. കാർ പോകുന്നത് കാണുമ്പോൾ ”ആരാണ് എന്നെ നോക്കുക പോലും ചെയ്യാതെ പോകുന്നത്” എന്ന് കരീന കപൂർ ചോദിക്കുന്നു. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഋതിഷ് റോഷൻ, എന്നിവർ ഒന്നിച്ച ‘കഭി ഖുഷി കഭി ഗം’ എന്ന സിനിമയിലെ ഡയലോഗാണിത്.
”ആരാണ് ട്രാഫിക് നിയമം ലംഘിക്കുന്നത്? പൂവിന് ആളുകൾ ശ്രദ്ധിക്കുന്നത് ഇഷ്ടമാണ്, ട്രാഫിക് ലൈറ്റുകൾക്കും അങ്ങനെ തന്നെ!’ എന്ന ക്യാപ്ഷനോടെയാണ് ഡൽഹി പൊലീസ് വിഡിയോ പങ്കുവച്ചത്.
Story Highlights: kareena kapoor is helping delhi police enforce traffic rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here