ഹജ്ജ് കര്‍മ്മത്തിന് പോയി തിരിച്ചെത്തിയ വിശ്വാസികള്‍ക്ക് സ്വീകരണമൊരുക്കി കശ്മീരി പണ്ഡിറ്റുകള്‍; വിഡിയോയുമായി യുപി എംഎല്‍എ

ഹജ്ജ് കര്‍മ്മത്തിന് പോയി തിരിച്ചെത്തിയ മുസ്ലീം വിശ്വാസികള്‍ക്ക് സ്വീകരണമൊരുക്കി കശ്മീരി പണ്ഡിറ്റുകള്‍. മുസ്ലീം ഭക്തിഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു സ്വീകരണം. കശ്മീരി പണ്ഡിറ്റുകള്‍ വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്ന് പ്രവാചകന്‍ മുഹമ്മദ് നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനത്തോടെയാണ് തീര്‍ത്ഥാടകരെ സ്വീകരിച്ചതെന്ന് ഉത്തര്‍പ്രദേശ് എംഎല്‍എ അബാസ് ബിന്‍ മുക്താര്‍ അന്‍സാരി പറഞ്ഞു. അദ്ദേഹം പങ്കുവെച്ച വിഡിയോയിലും ഇത് വ്യക്തമാണ്. സൗദിയിലെ മക്കയില്‍ തീര്‍ത്ഥാടനത്തിന് പോയി തിരിച്ചെത്തിയവര്‍ക്കാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയത്.(kashmiri pandits welcomed pilgrims returning from haj)
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
‘ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തീര്‍ത്ഥാടകര്‍ എത്തിയപ്പോള്‍ കശ്മീരി പണ്ഡിറ്റ് സഹോദരന്‍മാര്‍ അവരെ സ്വീകരിച്ചു. ആരതിയും ഭക്തി ഗാനവുമായി അവരെ അനുമോദിച്ചു. ഈ സ്‌നേഹം ദുഷിച്ച രാഷ്ട്രീയത്തിന്റെ കണ്ണില്‍ പെടാതിരിക്കട്ടെ’ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. യുപിയിലെ മൗ സര്‍ദാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.
Story Highlights: kashmiri pandits welcomed pilgrims returning from haj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here