Advertisement

വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ കള്ളക്കുറിച്ചിയിൽ വൻ സംഘർഷം; നിരവധി വാഹനങ്ങൾ കത്തിച്ചു

July 17, 2022
Google News 2 minutes Read

തമിഴ്‌നാട്‌ കള്ളക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ വൻ സംഘർഷം. പ്ലസ്‌ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലുള്ള പ്രതിഷേധമാണ്‌ വൻ സംഘർഷത്തിലേക്ക്‌ വഴിമാറിയത്‌. പൊലീസ്‌ ആകാശത്തേക്ക്‌ വെടിവച്ചു. നിരവധി പേർക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. 30ൽ അധികം ബസുകൾ തകർക്കുകയും നിരവധി ബസുകൾ കത്തിക്കുകയും ചെയ്തു.

കള്ളക്കുറിച്ചി ശ്കതി മെട്രിക് ഇൻ്റർനാഷണൽ സ്‌കൂളിൽ പ്ലസ്‌ ടു വിദ്യാർഥിനി ചൊവ്വാഴ്‌ച ആത്മഹത്യ ചെയ്‌തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രണ്ട് അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. ബുധനാഴ്‌ച പുലർച്ചെ സ്‌കൂൾ ഹോസ്‌റ്റലിൽ വച്ച് സ്‌കൂൾ കാവൽക്കാരനാണ് മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടത്.

Read Also: പ്ലസ് വൺ; സമുദായം നിര്‍വചിക്കാത്ത എയ്ഡഡ് സ്‌കൂളുകള്‍ക്ക് കമ്മ്യൂണിറ്റി ക്വാട്ടയില്ല

പെൺകുട്ടിയുടെ കുറിപ്പിലെ ആരോപണങ്ങൾ ആരോപണവിധേയരായ അധ്യാപകർ തള‌ളി. സാധാരണ കുട്ടികളോട് പറയുന്ന രീതിയിൽ പഠിക്കാൻ പറയുക മാത്രമാണ് ചെയ്തത്. സാധാരണ കുട്ടികളോട് പറയുന്ന രീതിയിൽ പഠിക്കാൻ പറയുക മാത്രമാണ് ചെയ്തത്. കുട്ടിയെ ഉപദേശിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും അധ്യാപകർ പറഞ്ഞു.

Story Highlights: Students clash with police in TamilNadus Kallakurichi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here