Advertisement

200 കോടി കടന്ന് വാക്സിനേഷൻ; റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ

July 17, 2022
Google News 3 minutes Read

രാജ്യത്ത് വാക്സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യത്തിന് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വിറ്ററിൽ കുറിച്ചു. ഇന്ന് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ വർഷം ജനുവരി 16 നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ തുടങ്ങിയത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായിരുന്നു വാക്സിനേഷൻ നൽകിയത്. ഇപ്പോൾ 12 വയസിന് മുകളിൽ ഉള്ളവർക്കും നൽകി തുടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ വാക്സിസിനേഷന്‍ നൂറ് കോടി പിന്നിട്ടിരുന്നു.(two hundred crore vaccine distributed in india)

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

അതേസമയം രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വർധനവുണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയർന്നു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന കേന്ദ്രസർക്കാർ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 15 മുതൽ 75 ദിവസത്തേക്ക് എല്ലാ മുതിർന്നവർക്കും സൗജന്യ മുൻകരുതൽ വാക്സിൻ ഡോസുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 75 ദിവസത്തെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ജൂലൈ 15 മുതൽ ആരംഭിച്ചിട്ടുണ്ട്.

Story Highlights: two hundred crore vaccine distributed in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here