യുഎസ് പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനം; 18 കരാറുകളില്‍ ഒപ്പുവച്ച് ഇരുരാജ്യങ്ങളും

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശനത്തിനോടനുബന്ധിച്ച് നിരവധി കരാറുകളില്‍ ഒപ്പുവച്ച് ഇരുരാജ്യങ്ങളും. ജോ ബൈഡനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് പുരോഗമിച്ചത്.(us president joe biden visit saudi arabia)
18 കരാറുകളിലാണ് സൗദി അറേബ്യയും അമേരിക്കയും പുതിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഒപ്പുവച്ചത്. ഇതുപ്രകാരം സുരക്ഷാ, പ്രതിരോധ മേഖലകളിലും ഊര്‍ജമേഖലയിലുമുള്ള സഹകരണം ഇരുരാജ്യങ്ങളും പങ്കുവച്ചു. ചെങ്കടലില്‍ സൗദിയുടെ ഉടമസ്ഥതയിലുള്ള തന്ത്രപ്രധാനമായ ടെറാന്‍ ദ്വീപില്‍ നിന്നും ഈ വര്‍ഷാവസാനത്തോടെ അമേരിക്കന്‍ സൈനികരെ പിന്‍വലിക്കും.
ക്യാമ്പ് ഡേവിഡ് ഉടമ്പടി പ്രകാരം 1978 മുതലാണ് ദ്വീപില്‍ ബഹുരാഷ്ട്ര സേനയെ വിന്യസിച്ചത്. സൗദി, ഈജിപ്ത് തീരപ്രദേശങ്ങള്‍ക്കിടയിലുള്ള ഈ ദ്വീപിന്റെ നിയന്ത്രണം പൂര്‍ണമായും സൗദി ഏറ്റെടുക്കുന്നതോടെ ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേഖലയിലേക്കുള്ള മാര്‍ഗതടസവും നീങ്ങും.
ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ സൗദിയുടെ വ്യോമപാത അനുവദിക്കുന്നതിനും ധാരണയായി. യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎന്നിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളെ അമേരിക്ക പിന്തുണയ്ക്കും. ഇറാന്റെ പിന്തുണയോടെ യമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് സൗദിയെയും ജനങ്ങളെയും സംരക്ഷിക്കാന്‍ അമേരിക്കയുടെ സഹായമുണ്ടാകും.
Read Also: ആഗോള ഭക്ഷ്യപ്രതിസന്ധി: ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
5 ജി, 6ജി നെറ്റ്വര്‍ക്കുകളുടെ വികസനത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കും. ബഹിരാകാശ യാത്ര, ഭൗമനിരീക്ഷണം തുടങ്ങി ബഹിരാകാശ പര്യവേഷണത്തില്‍ സഹകരണം വര്‍ധിപ്പിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെയും സൗദിയുടെയും ആരോഗ്യമന്ത്രാലയങ്ങള്‍ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എണ്ണ ഉത്പാദനം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള സൗദിയുടെ തീരുമാനത്തെയും ഇറാഖുമായുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനത്തെയും അമേരിക്ക സ്വാഗതം ചെയ്തു.
Story Highlights: us president joe biden visit saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here