മാലിന്യ വണ്ടിയില്‍ മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍; ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു

നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫോട്ടോകള്‍ മാലിന്യം നീക്കുന്ന വണ്ടിയില്‍ കൊണ്ടുപോയ ശുചീകരണ തൊഴിലാളിക്ക് ജോലി നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. മാലിന്യവണ്ടിയില്‍ മോദിയുടെയും യോഗിയുടെയും മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെയും ഫോട്ടോകളുമായി നീങ്ങുന്ന തൊഴിലാളിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.(yogi adityanath and modi photos carrying in garbage cart)
ചിലയാളുകള്‍ ഫോട്ടോകള്‍ ഉന്തുവണ്ടിയില്‍ നിന്നെടുത്തുമാറ്റുകയും തൊഴിലാളിയെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതും വിഡിയോയില്‍ കാണാം. അതേസമയം മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ ഫോട്ടോകള്‍ താനെടുത്ത് വണ്ടിയില്‍ കയറ്റുകയായിരുന്നെന്ന് ഇയാള്‍ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. അതിനിടെ യുവാവിനെ മര്‍ദിക്കാന്‍ ശ്രമിച്ചവര്‍ തന്നെ ഈ ഫോട്ടോകളെടുത്ത് കഴുകി വൃത്തിയാക്കി.
Read Also: പിഞ്ചുകുഞ്ഞിനെ പിതാവില്‍ നിന്ന് തട്ടിയെടുത്ത് കുരങ്ങന്മാര്‍; മൂന്നാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്നു
സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മഥുര ഭരണകൂടം ശുചീകരണ തൊഴിലാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിഷയത്തില്‍ കടുത്ത അനാസ്ഥയുണ്ടായെന്നും അതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും മഥുര മുനിസിപ്പല്‍ കോര്‍പറേഷന്‍ അഡിഷണല്‍ കമ്മിഷണര്‍ പറഞ്ഞു.
Story Highlights: yogi adityanath and modi photos carrying in garbage cart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here