Advertisement

‘തൊണ്ടിമുതൽ … ‘പോത്തൻ’ ബ്രില്യൻസ്; ഗതാഗതമന്ത്രിക്കെതിരെ ട്രോളുമായി യൂത്ത് കോൺഗ്രസ്

July 17, 2022
Google News 2 minutes Read

ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിൽ നിർണായക രേഖ പുറത്തായതിന് പിന്നാലെ മന്ത്രിക്കെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ്. തൊണ്ടിമുതൽ … ‘പോത്തൻ’ ബ്രില്യൻസ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.(youth congress facebook post against antony raju)

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

ഗതാഗത മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിൽ 16 വർഷം പൂർത്തിയായിട്ടും വിചാരണ വേഗത്തിലാക്കാൻ സർക്കാർ നടപടിയെടുത്തിട്ടില്ല. ഒരു തവണ പോലും ആൻ്റണി രാജു കോടതിയിൽ ഹാജരായില്ല. മയക്കുമരുന്ന് കേസ് പ്രതിയെ സഹായിച്ചെന്നാണ് കേസ്. തൊണ്ടിയായി പിടിച്ച അടിവസ്ത്രം വെട്ടിച്ചെറുതാക്കി പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്നാണ് ആരോപണം.

ഗൂഢാലോചന, രേഖകളിൽ കൃത്രിമം കാണിക്കൽ എന്നീ കുറ്റങ്ങളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 28 വർഷം മുൻപാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 16 വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ചു. അതിനു ശേഷം 22 തവണ കേസ് വിളിച്ചു. എന്നാൽ ഒരു തവണ പോലും ആൻ്റണി രാജു ഹാജരായില്ല.

അതേസമയം തൊണ്ടിമുതൽ മോഷണക്കേസിൽ തന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കോടതികളിൽ ഹാജരാകുന്നതിന് നിയമസഭാ സാമാജികൾക്ക് ഇളവുണ്ട്. തനിക്ക് പകരം അഭിഭാഷകൻ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. ഗതാഗത മന്ത്രി പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസിൽ വിചാരണ നടപടികൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി ഉയർന്നുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Story Highlights: youth congress facebook post against antony raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here