Advertisement

കാഞ്ഞങ്ങാട് ഫിഷറീസ് ഹൈസ്കൂളിലെ 43 വിദ്യാർത്ഥികൾക്ക് അസ്വസ്ഥത; ആശുപത്രിയിൽ ചികിത്സ തേടി

July 18, 2022
Google News 2 minutes Read

കാസർഗോഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കാഞ്ഞങ്ങാട് ഫിഷറീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 37 കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആറ് കുട്ടികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: കാസർകോ‍ട് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി മരിച്ചു

കുട്ടികളെ സ്കൂളിൽ നിന്ന് കടപ്പുറത്ത് എത്തിച്ച് ക്ലാസെടുത്തിരുന്നു. ഇതിന് ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യ വിഷബാധയല്ല കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാകാൻ കാരണമെന്നാണ് ഡിഎംഒ പറയുന്നത്. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കുട്ടികളെ ഡിസ്ചാർജ് ചെയ്യൂവെന്നും ഡിഎംഒ അറിയിച്ചു.

Story Highlights: 43 Fisheries High School Students hospitalised at kanhangad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here