Advertisement

ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക്; 75 വർഷത്തിനു ശേഷം ജന്മഗൃഹത്തിലെത്തി ഈ തൊണ്ണൂറുകാരി..

July 18, 2022
Google News 2 minutes Read

ഒരിക്കൽ കൂടി തന്റെ ജന്മഗൃഹത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് 92 കാരിയായ റീന ചിബാര്‍. പാകിസ്ഥാനിലാണ് റീന ജനിച്ചത്. വർഷങ്ങൾക്കിപ്പറം തന്റെ ജന്മസ്ഥലത്തേക്ക് യാത്ര തിരിച്ചത്. അവിടുത്തെ പൂർവികഭവനം സന്ദർശിക്കാനായി പാക്കിസ്ഥാന്‍ ഹൈകമ്മീഷനാണ് റീനക്ക് മൂന്നു മാസത്തെ വിസ അനുവദിച്ചത്. കഴിഞ്ഞ ശനിയാഴ്ചയോടെ റീന തന്റെ പഴയ ഭവനം സന്ദർശിച്ചത്. വാഗാ അട്ടാരി അതിര്‍ത്തി വഴിയാണ് അവര്‍ പാകിസ്ഥാനിലെത്തിയത്. റാവല്‍പിണ്ടിയിലുളള പ്രേം നിവാസിലാണ് റീന ചിബാറിന്റെ തറവാട് വീട്. ഈ തറവാടും താന്‍ പഠിച്ച സ്‌കൂളും പഴയകാല സുഹൃത്തുക്കളെയും ഒക്കെ സന്ദര്‍ശിക്കണമെന്ന ആഗ്രഹത്തിലാണ് റീന പാകിസ്താനിലേക്ക് യാത്ര തിരിച്ചത്.

1947 ല്‍ വിഭജനത്തോടെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ച് റീനയും സഹോദരങ്ങളും മാതാപിതാക്കളും ഇന്ത്യയിലേയ്ക്ക് മാറിയത്. തന്റെ പതിനഞ്ചാം വയസിലാണ് റീന ജന്മഗൃഹം വിട്ട് ഇന്ത്യയിലെത്തുന്നത്. ആദ്യകാലത്ത് സോളനില്‍ താമസിച്ച കുടുംബം പിന്നീട് ഡല്‍ഹിയിലേക്ക് മാറി. സർക്കാർ സഹായത്തോടെ ഇന്ത്യയില്‍ വീട് വെയ്ക്കാന്‍ പണമില്ലാതിരുന്ന റീനയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായത്തോടെ പണം അനുവദിച്ചു നൽകുകയായിരുന്നു. ഇപ്പോള്‍ പൂനെയിലാണ് റീന താമസിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇന്ത്യയിലാണ് ജീവിച്ചതെങ്കിലും പാകിസ്താനിനെ തന്റെ ഉള്ളിൽ നിന്ന് നീക്കം ചെയ്യാൻ സാധിച്ചില്ലെന്നും അവിടുത്തെ തന്റെ തറവാടും അയല്‍പക്കവും തെരുവുകളും തന്റെ ഹൃദയത്തില്‍ ഇപ്പോഴും ഉണ്ടെന്നും റീന പറയുന്നു. 1965 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ റീന വിസയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധങ്ങൾ കാരണം അന്ന് ഇതിന് അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ നീണ്ട 75 വർഷത്തിന് ശേഷം റീന തന്റെ സ്വപ്നം നിറവേറുന്നതിന്റെ സന്തോഷത്തിലാണ് ഈ തൊണ്ണൂറ്റിരണ്ടുകാരി. നിരവധി ബന്ധുക്കളും സുഹൃത്തുക്കളും ഇന്ത്യയിലും പാകിസ്താനിലുമായി റീനയ്ക്കുണ്ട്. തന്നെ പോലുളളവര്‍ക്ക് വേണ്ടി വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നുള്ള ആഗ്രഹവും റീന പ്രകടിപ്പിച്ചു.

Story Highlights: 92-Year-Old Indian Woman Reaches Pakistan After 75 Years To Visit Ancestral Home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here