അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനൊരുങ്ങി വിജിലൻസ്

അഴിമതി കണ്ടെത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിജിലന്‍സ്. പുതുതായി തുടങ്ങുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനും നിര്‍ദേശമുണ്ട്. സർക്കാർ ഓഫീസുകളിൽ പരിശോധനകൾ കർശനമാക്കാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാം മാർഗനിർദേശം പുറത്തിറക്കി.സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക് മാറിയാൽ അഴിമതി കുറയുമെന്നാണ് വിജിലൻസിന്റെ നിരീക്ഷണം.(adgp manoj abraham taking action to prevent corruption)
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധനകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനം കണ്ടെത്താനും നിര്‍ദേശമുണ്ട്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അഴിമതി കേസില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ അന്വേഷണങ്ങള്‍ ശക്തിപ്പെടുത്തും. അന്വേഷണം പൂര്‍ത്തിയാകാത്ത വിജിലന്‍സ് കേസുകളില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് നേരത്തെ വിജിലന്‍സ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്ത കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ച മനോജ് എബ്രഹാം, സംഘടിത കുറ്റകൃത്യങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ടിരുന്നു.
Story Highlights: adgp manoj abraham taking action to prevent corruption
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here