Advertisement

വേൾഡ് ട്രേഡ് സെന്റർ തകർക്കാൻ വാട്സാപ്പിൽ ആഹ്വാനം ചെയ്യുന്ന ശബരിനാഥൻ; സർക്കാരിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

July 18, 2022
Google News 3 minutes Read
KS Sabarinadhan will be questioned by police; Rahul Mamkootathil mocking the government

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ മുൻ എംഎൽഎ കെ.എസ് ശബരിനാഥനെ നാളെ പൊലീസ് ചോദ്യം ചെയ്യാനിരിക്കേ, സർക്കാരിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. വേൾഡ് ട്രേഡ് സെന്റർ തകർക്കുവാൻ വാട്സാപ്പിൽ ആഹ്വാനം ചെയ്യുന്ന ശബരിനാഥൻ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ ശബരിനാഥനും ഷാഫി പറമ്പിൽ എം.എൽ.എയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. ( KS Sabarinadhan will be questioned by police; Rahul Mamkootathil mocking the government )

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് മുൻ എംഎൽഎ കെ.എസ് ശബരിനാഥൻ വ്യക്തമാക്കി. ഇ.പി ജയരാജനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. പ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും കെ എസ് ശബരിനാഥൻ ചോദിച്ചു. വാട്സാപ്പ് സംബന്ധിച്ച കാര്യങ്ങൾ നാളെ പൊലീസിന് മുമ്പിൽ വ്യക്തമാകും. വാട്സാപ്പ് സന്ദേശം തള്ളാതെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.

Read Also: ഇടയ്ക്കിടെ വാഹനം മാറ്റുന്ന സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിയുടെ മുന്നിൽ തോറ്റു പോകുമല്ലോ; പരിഹാസവുമായി കെ.എസ്. ശബരിനാഥൻ

നാളെ രാവിലെ 11 ന് ശംഖുമുഖം അസി. കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് ശബരിനാഥന് നിർദേശം നൽകിയത്. പ്രതിഷേധത്തിന് നിർദേശം നൽകിയത് കെ എസ് ശബരിനാഥനാണ് എന്നാണ് ആരോപണം. വധശ്രമത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരിനാഥൻ നിര്‍ദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.

Story Highlights: KS Sabarinadhan will be questioned by police; Rahul Mamkootathil mocking the government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here