കാസര്‍ഗോഡ് പ്രവാസി യുവാവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍ഗോഡ് പ്രവാസി യുവാവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ പൈവള്ളിക്കല്‍ അബ്ദുള്‍ റഷീദാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.(one more arrest in kasaragod expatriate)
പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകത്തിലാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നയാള്‍ അറസ്റ്റിലായത്. കര്‍ണാടകയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് അബ്ദുള്‍ റഷീദിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാളാണ്. ഇതുവരെ അറസ്റ്റിലായ രണ്ട് പേര്‍ ക്വട്ടേഷന്‍ നല്‍കിയവരും മൂന്ന് പേര്‍ കൊലയാളി സംഘത്തിന് സഹായം ചെയ്ത് കൊടുത്തവരുമാണ്.
ക്വട്ടേഷന്‍ സംഘത്തിലെ പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിയുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളടക്കം കേന്ദ്രീകരിച്ചാണ് പ്രതികള്‍ക്കായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വ്യാപക തെരച്ചില്‍ നടത്തിയത്. 15 അംഗ സംഘമാണ് സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചുള്ള തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്വട്ടേഷന്‍ കൊടുത്തത്. രണ്ട് പേരടങ്ങിയ സംഘമാണ് സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയത്. ശേഷം രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
Read Also: കാസര്‍ഗോട്ടെ പ്രവാസി യുവാവിന്റെ കൊലപാതകം: ഏഴ് പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
സിദീഖിന്റെ സഹോദരനെയും ബന്ധുവിനെയും ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം അബൂബക്കര്‍ സിദ്ദീഖിനെ വിളിച്ചു വരുത്തുകയായിരുന്നു. ദുബായിലായിരുന്നു സിദ്ദീഖ്. സിദ്ദീഖിന്റെ മൃതദേഹത്തില്‍ പരുക്കുകളുണ്ടായിരുന്നു. കാല്‍പാദത്തിനടിയില്‍ നീലിച്ച പാടുകളുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Story Highlights: one more arrest in kasaragod expatriate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here