നായയുടെ ശരീരത്തിൽ തുളച്ചുകയറിയത് മൂന്ന് വെടിയുണ്ടകൾ; ഒടുവിൽ മരണത്തിന് കീഴടങ്ങി

മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറിയ നിലയിൽ മൃഗാശുപത്രിയിൽ ചികിത്സയിലായിരുന്ന തെരുവ് നായ മരണത്തിന് കീഴടങ്ങി. ഈ മാസം നാലാംതീയതി രാവിലെയാണ് കായംകുളം സ്വദേശിയും ജന്തുസ്നേഹിയുമായ ലക്ഷ്മി എന്ന യുവതി തെരുവുനായയെ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം തൊടിയൂർ കല്ലേലിഭാഗത്തെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് എന്ന അത്യാധുനിക മൃഗചികിത്സാ കേന്ദ്രത്തിലാണ് നായയെ പ്രവേശിപ്പിച്ചിരുന്നത്. ( Three bullets in the dog’s body; Finally succumbed to death )
Read Also: വിഴിഞ്ഞത്ത് തെരുവ് നായ ആക്രമണം; മൂന്നു പേർക്ക് പരുക്ക്
ചികിത്സയിലൂടെ നായയുടെ ആരോഗ്യനില മെച്ചപ്പെടുത്തിയ ശേഷം ശസ്ത്രക്രിയ നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. അതിനായി ഡോ. അഖിൽ പരമാവധി പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. വഴിയരികിൽ അവശനിലയിൽ കണ്ട തെരുവ് നായയെയാണ് ലക്ഷ്മി ആശുപത്രിയിലെത്തിച്ചത്. മൃഗചികിത്സാ കേന്ദ്രത്തിൽ നടത്തിയ എക്സ് – റേ പരിശോധനയിലാണ് നായയുടെ വാരിയെല്ലിലും നെഞ്ചിലും ശ്വാസകോശത്തിന് സമീപത്തുമായി മൂന്ന് എയർഗൺപെല്ലറ്റുകൾ തറച്ചതായി കണ്ടത്.
അണുബാധയും രക്തക്കുറവും കാരണം ശസ്ത്രക്രിയ നടത്തി വെടിയുണ്ടകൾ നീക്കാനാവാത്ത നിലയിലായിരുന്നു നായ. അതുകൊണ്ടാണ് ചികിത്സയിലൂടെ നില മെച്ചപ്പെടുത്തിയ ശേഷം ശസ്ത്രക്രിയ ചെയ്യാമെന്ന തീരുമാനം ഡോക്ടർമാർ കൈക്കൊണ്ടത്.
Story Highlights: Three bullets in the dog’s body; Finally succumbed to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here