Advertisement

പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി കൊലപാതകം: രണ്ട് പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി

July 18, 2022
2 minutes Read

പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസിൽ രണ്ടു പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഡിവൈ എസ് പി രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ ബിനു ഇട്ടൂപ്പ് എന്നിവരെയാണ് ഒഴിവാക്കിയത്. എറണാകുളം സിബിഐ കോടതിയുടേതാണ് ഉത്തരവ്. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജിയിലാണ് സിബിഐ കോടതിയുടെ ഉത്തരവ്.

മലമ്പുഴയിലെ റിവർസൈ‍ഡ് കോട്ടേജിൽ വെച്ച് കൊലക്കേസ് പ്രതിയായ സമ്പത്ത് കസ്റ്റഡി മർദനത്തെത്തുടർന്ന് മരിച്ചെന്നാണ് കേസ്.പ്രതികളെ രക്ഷിക്കാൻ പാലക്കാട് ടൗൺ സ്റ്റേഷനിലെത്തി കേസ് രേഖകൾ അടക്കം തിരുത്തിയെന്നായിരുന്നു ഡിവൈ എസ് പി രാമചന്ദ്രനെതിരായ കുറ്റം. കേസ് അട്ടിമറിക്കാൻ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ബിനു ഇട്ടൂപ്പിനെ പ്രതി ചേർത്തിരുന്നത്.

Read Also: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികള്‍ അബുദബിയിലും രണ്ട് പേരെ കൊലപ്പെടുത്തി

കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു പ്രതി നൽകി ഹർജി കോടതിയുടെ പരിഗണനയിലാണ്.സമ്പത്തിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് മറ്റ് നാലു പൊലീസുകാർക്കെതിരായ കുറ്റം. പാലക്കാട്ടെ ഷീല വധക്കേസിലെ പ്രതി സമ്പത്ത് 2010 മാര്‍ച്ച് 29നാണ് മലമ്പുഴ റിവര്‍സൈഡ് കോട്ടേജില്‍ വച്ച് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്.

Story Highlights: Two More Accused Left Out Of List In sambath Custody Murder Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top