Advertisement

മഹത്തായ സഭയെ, ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയാക്കി മാറ്റരുത്; വി.ഡി.സതീശന്‍

July 18, 2022
3 minutes Read

കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.എം.എം.മണിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നത്. ഇത് ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് വി.ഡി.സതീശന്‍ ചോദിച്ചു. ഇത് കൗരവ സഭ അല്ല. അങ്ങനെ ആക്കരുത്. (vd satheesan request speker to delete mm manis controversial statement)

ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. പുരോഗമന ആശയങ്ങളുള്ള കേരളത്തിന്‍റെ നിയമസഭയല്ല ഇതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യവുമായി സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.

Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം

‘കമ്മ്യൂണിസ്റ്റ് നിലപാടുകളെക്കുറിച്ച് എപ്പോഴും വാതോരാതെ സംസാരിക്കുന്ന ആളുകൾ ഭർത്താവ് മരിച്ചുപോയ ഒരു സ്ത്രീയുടെ വിധി അവർ ഉണ്ടാക്കി വച്ചതാണ് എന്ന് പറയുന്നു. കേരളം എങ്ങോട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്നത് എന്ന കാര്യത്തിൽ അത്ഭുതപ്പെടുത്തുന്നു. മറ്റൊരു കാര്യം ഞാൻ സ്‌പീക്കറോട് ചോദിച്ചത് ഇത് കൗരവ സഭയല്ല,നിയമസഭയെ അങ്ങനെ ആക്കരുത് എന്നാണ്. എത്രമാത്രം പാരമ്പര്യമുള്ള നിയമ നിർമ്മാണങ്ങൾ നടത്തിയിട്ടുള്ള മഹത്തായ സഭയെ കൗരവ സഭയാക്കി മാറ്റുന്നതാണ് എംഎം മണിയുടെ പരാമർശം’. – വി.ഡി.സതീശന്‍ നിയമസഭയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇ.പി. ജയരാജന്‍ ചെയ്ത കുറ്റം ഗുരുതരമാണെന്ന് തെളിഞ്ഞു. ശബരീനാഥിന് നിയമപരമായും രാഷ്ട്രീയപരമായും പിന്തുണ നല്‍കും. യൂത്ത് കോണ്‍ഗ്രസ് ആലോചിച്ച് നടത്തിയ സമരമാണ്. ശബരിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടാകാമെന്നും സതീശൻ പറഞ്ഞു

Story Highlights: vd satheesan request speker to delete mm manis controversial statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top