Advertisement

ജിദ്ദയില്‍ 28 ഏരിയകളിലെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി

July 19, 2022
Google News 2 minutes Read
28 random neighborhoods in Jeddah razed

ജിദ്ദയില്‍ 28 ഏരിയകളിലെ കെട്ടിടങ്ങള്‍ ഇതുവരെ പൊളിച്ച് മാറ്റി. നഗര വികസനത്തിനായി കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്ന ഷെഡ്യൂളില്‍ ഒരു മാറ്റവും ഇനി ഉണ്ടാകില്ലെന്നു നഗരസഭ അറിയിച്ചു ( 28 random neighborhoods in Jeddah razed ).

നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദയിലെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന ജോലി ഷെഡ്യൂള്‍ ചെയ്ത പ്രകാരം തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് നഗരസഭ അറിയിച്ചു. ചില ഏരിയകളില്‍ പൊളിച്ച് നീക്കുന്നത് ഇനിയും നീളുമെന്ന പ്രചാരണം നഗരസഭ വക്താവ് മുഹമ്മദ് അല്‍ബഖാമി തള്ളി.

4 ഏരിയകള്‍ നീക്കം ചെയ്യുന്ന ഷെഡ്യൂളില്‍ നേരത്തെ മാറ്റം വരുത്തിയിരുന്നു. നിലവിലുള്ള ഷെഡ്യൂള്‍ പ്രകാരം മുന്‍തസഹാത്തില്‍ ജൂലൈ 23നു താമസക്കാര്‍ക്കുള്ള നോട്ടീസ് നല്‍കും. ഓഗസ്റ്റ് 6നു വൈദ്യുതി ബന്ധം വിച്ഛേദിക്കും. ഓഗസ്റ്റ് 22നു പൊളിക്കല്‍ ആരംഭിച്ച് സെപ്തംബര്‍ 12നു പൂര്‍ത്തിയാകും. ഡിസംബര്‍ 12നു അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു പൂര്‍ത്തിയാകും.

ഖുവൈസയില്‍ സെപ്തംബര്‍ 4നും, അദ്‌ല് വല്‍ ഫദ്‌ലില്‍ ഒക്ടോബര്‍ 1നും, ഉമ്മൂസലംകിലോ 14ലില്‍ ഒക്ടോബര്‍ 15നും പൊളിക്കല്‍ ആരംഭിക്കും. 2023 ജനുവരി 29ഓടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പൂര്‍ത്തിയാകും. പൊളിച്ച് നീക്കുന്ന 32 എരിയകളില്‍ 28ലും കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി. 4 ഏരിയകള്‍ മാത്രമാണു ഇനി ബാക്കിയുള്ളത്. നോട്ടീസ് നല്‍കാനും, വൈദ്യുതി ബന്ധം വിച്ഛേദിക്കാനും, കെട്ടിടങ്ങള്‍ പൊളിക്കാനും, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമുള്ള ഷെഡ്യൂളുകളില്‍ ഇനി മാറ്റം ഉണ്ടാകില്ലെന്നും നഗരസഭ അറിയിച്ചു.

Story Highlights: 28 random neighborhoods in Jeddah razed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here