Advertisement

ശംഖുമുഖം എ.സി.പി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം

July 19, 2022
Google News 3 minutes Read
Clash between Youth Congress workers and police at shangumugham ACP Office

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശംഖുമുഖം എ.സി.പി ഓഫീസിന് മുന്നിൽ സംഘർഷാവസ്ഥ. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം നടക്കുകയാണ്. പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് കോമ്പൗണ്ടിന് പുറത്തിറക്കാനാണ് പൊലീസ് നീക്കം. സ്ക്രീൻഷോട്ടിൽ പറയുന്നത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കണമെന്നാണെന്നും അതെങ്ങനെ വധശ്രമമാകുമെന്നുമാണ് ഷാഫി പറമ്പിൽ എം.എൽ.എ ചോദിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയത് 12.30ന് ആണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരീനാഥന്റെ അറസ്റ്റ് സർക്കാർ ഉന്നതതല ഗൂഢാലോചനയാെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ( Clash between Youth Congress workers and police at shangumugham ACP Office )

വ്യാജ അറസ്റ്റാണ് നടന്നതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആക്ഷേപം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് പാടില്ലെന്ന് 11 മണിക്ക് കോടതി പറഞ്ഞിരുന്നുവെന്നും എന്നാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് അതിന് ശേഷമാണെന്നും യൂത്ത്കോൺഗ്രസ് വ്യക്തമാക്കി. കേരളത്തിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണെന്നും മുഖ്യമന്ത്രി ഭീരുവിനെപ്പോലെയാണ് പെരുമാറുന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. യഥാർത്ഥ തെറ്റുകാരനായ ജയരാജനെതിരെ പൊലീസ് എന്ത് നടപടി സ്വീകരിച്ചുവെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ മറുചോദ്യം.

Read Also: സ്വർണക്കടത്ത് കേസിൽ പിണറായിയെ കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്തത്രേ; കെ.എസ്. ശബരീനാഥൻ ആവേശമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യമായ സമയം എത്രയാണെന്ന് കോടതിയും സർക്കാരിനോട് ചോദിച്ചിരുന്നു. സമയം വ്യക്തമാക്കുന്ന രേഖ ഉടൻ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അൽപസമയത്തിനകം കേസ് വീണ്ടും പരിഗണിക്കും. കെ.എസ്. ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ കൃത്യമായ സമയം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടത്.

കെ.എസ് ശബരിനാഥൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിലാണ് ശബരിനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു.

വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുൻ എം.എൽ.എ കെ.എസ്. ശബരിനാഥ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന് ശേഷം ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സമാധാന പരമായിട്ടാണ് പ്രതിഷേധം നടത്തിയത്. ആ പ്രതിഷേധത്തെ വക്രീകരിച്ച് വധശ്രമമാക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണ് തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

മുഖ്യമന്ത്രിയുടെയും, സി.പി.ഐ.എമ്മിന്റെയും, ഇ.പി.ജയരാജന്റെയും ഭീരുത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ട് പോകും. ഇ.പി ജയരാജന് ഇൻഡിഗോ കൊടുത്ത യാത്ര വിലക്ക് കുറഞ്ഞു പോയെന്നും കെ.എസ്. ശബരിനാഥ് പരിഹസിച്ചു. വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത്‌ കോൺഗ്രസ്‌ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്‌ ശബരീനാഥനാണ്‌ എന്ന ആരോപണത്തെ തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Story Highlights: Clash between Youth Congress workers and police at shangumugham ACP Office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here