കെ.കെ. രമയെ അപമാനിച്ചിട്ടില്ല; കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞതെന്ന് എം.എം. മണി

കെ.കെ. രമയെ അപമാനിച്ചിട്ടില്ല, കോൺഗ്രസുകാരാണ് വിധവ എന്ന് പറഞ്ഞതെന്ന് എം.എം.മണി എംഎൽഎ. ഇനി പറയാനുള്ളത് നിയമസഭയിൽ പറയും. കെ സുധാകരന്റെ മാപ്പു പറച്ചില്‍ കാര്യമാക്കുന്നില്ലെന്ന് എം എം മണി പറഞ്ഞു. മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും തങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. കെ കെ രമയെ താന്‍ അപമാനിച്ചിട്ടില്ല. മഹതി എന്ന് പറഞ്ഞത് തെറ്റാണന്ന് കരുതുന്നില്ല. താന്‍ നിരീശ്വര വാദിയാണ്. വിധി എന്ന് പറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും ഇനി പറയാനുള്ളത് നിയമസഭയിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു. (didnt insulted kk rema says mm mani)
വംശീയ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഖേദ പ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം എം മണി ഇന്നലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട, കയ്യിൽ വെച്ചേരെ എന്നാണ് എം എംമണി പ്രതികരിച്ചത്. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്. വിഷയത്തിൽ യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.
‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം.
Story Highlights: didnt insulted kk rema says mm mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here