മകളുടെ കാമുകനായ പത്താം ക്ലാസുകാരന്റെ ചെവി മുറിച്ചയാൾ അറസ്റ്റിൽ

മകളുടെ കാമുകനായ പത്താം ക്ലാസുകാരനെ മർദ്ദിച്ച് ചെവി മുറിച്ചയാൾ പിടിയിൽ. അസമിലെ ടിൻസുകിയയിലാണ് സംഭവം. ആൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ പിതാവ് കൗമാരക്കാരനെ കെട്ടിയിട്ട് മർദ്ദിക്കുകയും ഇരു ചെവികളും മുറിച്ചെടുക്കുകയുമായിരുന്നു.
പ്രായപൂർത്തിയാവാത്ത മകളും 10ആം ക്ലാസുകാരനുമായുള്ള പ്രണയബന്ധത്തെ പെൺകുട്ടിയുടെ പിതാവ് എതിർത്തിരുന്നു. ഇതിനിടെ തൻ്റെ വീട്ടിൽ കൗമാരക്കാരൻ മകളെ സന്ദർശിക്കാനെത്തിയത് ഇയാൾ കണ്ടു. തുടർന്ന് ആൺകുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട ഇയാൾ കുട്ടിയെ ക്രൂരമായി മർദ്ദിച്ച് ചെവി മുറിയ്ക്കുകയായിരുന്നു. മോഷ്ടിക്കാനെത്തിയ ആളെന്ന അവകാശവാദവുമായി ഇയാൾ തന്നെയാണ് പൊലീസിനെ അറിയിച്ചത്. എന്നാൽ, കുട്ടിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തറിയുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. കുട്ടിയുടെ ചെവി ഡോക്ടർമാർ തിരികെ തുന്നിച്ചേർത്തു.
Story Highlights: Man Chops Off Teen Ears Daughter Boyfriend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here