വിലക്കയറ്റത്തിനെതിരെ പാർലമെൻ്റിൽ പ്രതിപക്ഷ പ്രതിഷേധം

വിലക്കയറ്റത്തിനും, ജിഎസ്ടി നിരക്ക് വർദ്ധനയ്ക്കുമെതിരെ പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ പ്രതിഷേധം. “ഉയർന്ന പണപ്പെരുപ്പവും, വിലക്കയറ്റവും സാധാരണക്കാരെ മോശമായി ബാധിക്കുന്നു” എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. ഇരുസഭയിലേയും കോൺഗ്രസ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.
സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച കോൺഗ്രസ് അംഗങ്ങൾ പാചകവാതകത്തിന്റെ വർധിപ്പിച്ച വില പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എൻസിപി നേതാവ് സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, ശിവസേനയുടെ പ്രിയങ്ക ചതുർവേദി എന്നിവരുൾപ്പെടെ പ്രതിപക്ഷ എംപിമാർ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.
Story Highlights: Opposition Leaders Protest Against Issue Of Rising Prices In Parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here