Advertisement

ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

July 19, 2022
Google News 2 minutes Read
rain alert kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കും. മൺസൂൺ പാത്തി വടക്കോട്ട് സഞ്ചരിക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴ, ഇനിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.(rain alert kerala yellow alert in three districts)

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിൽ പ്രത്യേക നിയന്ത്രങ്ങളില്ല. അതേസമയം കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ മഴക്കെടുതികളിൽ സംസ്ഥാനത്ത് 25 പേർ മരിച്ചതായി ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകൾ പുറത്തുവന്നു. ഈ കാലയളവിൽ 86 വീടുകൾ പൂർണമായും ആയിരത്തിമുന്നൂറിലേറെ വീടുകൾ ഭാഗികമായും നശിച്ചു. 1438 പേരാണ് നിലവിൽ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്‌.

Story Highlights: rain alert kerala yellow alert in three districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here