താന്‍ ദുല്‍ഖറിന്റെ വലിയൊരു ആരാധികയെന്ന് അധ്യാപിക; കയ്യടികളോടെ സദസ്സ്

കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. ഒരു പാൻ ഇന്ത്യൻ നടൻ എന്ന നിലയിൽ ദുൽഖർ ഇതിനോടകം തന്നെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷയിലും താരം വേഷമിട്ടിട്ടുണ്ട്. അന്യഭാഷയിലും നായകനായി വളരെയധികം സ്വീകാര്യത ലഭിച്ച നടൻ എന്ന പ്രത്യേകതയും ദുൽഖറിനുണ്ട്. തന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം ‘സീതാരാമം’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. വൻ താരനിര അണിനിരക്കുന്ന പടത്തിന്റെ പ്രൊമോഷന്‍ ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദ് മല്ലാറെഡ്ഡി വുമണ്‍സ് കോളേജില്‍ വെച്ച് നടന്നിരുന്നു. നിറഞ്ഞ കയ്യടികളോടെയും ആർപ്പുവിളിയോടും കൂടിയാണ് താരത്തെ സദസ്സ് വരവേറ്റത്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
കോളേജിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നന്ദി പറയാനെത്തിയ അധ്യാപിക താന്‍ ദുല്‍ഖറിന്റെ വലിയൊരു ആരാധികയാണെന്ന് പറയുന്നതും അത് കേട്ട് വിദ്യാർത്ഥികളെല്ലാം ആർപ്പുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഒരു മറുഭാഷ നടന് ഇത്രയും വലിയ കയ്യടികളും വരവേല്‍പ്പും കിട്ടുന്നത് തങ്ങളെ അത്ഭുതപെടുത്തുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആളുകൾ കുറിച്ചത്. ദുൽഖറിന്റെ സീതാ രാമം 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്.
Those cheers & roar says it all ?
— Censor Talk (@TheCensorTalk) July 18, 2022
Arguably #DulquerSalmaan is craziest Mtown actor in Telugu states ❤️? @dulQuer #SitaRamam #KaanunnaKalyanam pic.twitter.com/l1Rho3nwyE
മൃണാൽ താക്കൂറിനൊപ്പമാണ് ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം 2022 ഓഗസ്റ്റ് 5 ന് ബിഗ് സ്‌ക്രീനുകളിൽ എത്തും. കാശ്മീരില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ലെഫ്റ്റനന്റ് റാം എന്നാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.
Story Highlights: sita ramam promotinal event videos goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here