മലയാളത്തിലേക്ക് തിരിച്ചുവരുന്നു, RDX സംവിധായകനൊപ്പം നാൽപതാം ചിത്രം പ്രഖ്യാപിച്ച് ദുൽഖർ; ‘DQ 40’ ടൈറ്റിൽ നാളെ

ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. താരത്തിന്റെ നാൽപതാം ചിത്രത്തിന്റെ പോസ്റ്റർ അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. കിംഗ് ഓഫ് കൊത്ത ആയിരുന്നു മലയാളത്തിലെ അദ്ദേഹത്തിന്‍റെ അവസാന ചിത്രം.
മറുഭാഷയില്‍ വലിയ വിജയ ചിത്രങ്ങളുടെ ഭാഗമായെങ്കിലും മലയാളത്തിലേക്ക് ദുല്‍ഖര്‍ ഇനി എന്നെത്തും എന്നത് അദ്ദേഹത്തിന്‍റെ ആരാധകര്‍ സ്ഥിരമായി ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ് ദുല്‍ഖര്‍.
ആര്‍ഡിഎക്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വമ്പന്‍ വിജയവും പ്രേക്ഷകശ്രദ്ധയും നേടിയ സംവിധായകന്‍ നഹാസ് ഹിദായത്ത് ആണ് ഡി 40 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ നാളെ വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കും. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം എന്നും ഇത് സംബന്ധിച്ച പോസ്റ്ററില്‍ ഉണ്ട്.
നഹാസ് ഹിദായത്തിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം വരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ സിനിമയ്ക്കായുള്ള ലൊക്കേഷൻ ഹണ്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം അവസാനമോ അടുത്ത വർഷം തുടക്കത്തിലോ ആരംഭിക്കും. ചിത്രത്തിനായുള്ള ലൊക്കേഷൻ ഹണ്ട് നടക്കുകയാണ്. ഹൈദരാബാദ് ആകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നഹാസ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ലൊക്കേഷൻ ഹണ്ട് ചിത്രങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Story Highlights : Dulquer Salmaan Next movie with nahas dq40
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here