Advertisement

വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് പ്രാകൃതമായ നടപടി: കെ.കെ.ശൈലജ

July 19, 2022
Google News 2 minutes Read

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് പ്രാകൃതമായ നടപടിയാണെന്ന് കെ.കെ.ശൈലജ എംഎല്‍എ. ഇത്തരം നടപടികള്‍ കുട്ടികളുടെ മാനസിക നിലയെ തന്നെ തകര്‍ത്തുകളയുന്നവയാണ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം മാനസിക പ്രയാസമുണ്ടാക്കിയെന്നത് അവരുടെ രക്ഷിതാക്കളുടെ പ്രതികരണത്തില്‍ നിന്നും മനസിലാക്കാവുന്നതാണെന്നും ശൈലജ പറഞ്ഞു.

വിഷയത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാവണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നീറ്റ് പരീക്ഷക്കിടയിൽ പെണ്കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഏജൻസിയിലെ ജീവനക്കാർക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി അറിയിച്ചു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷൻ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കൊല്ലം റൂറൽ എസ്‍പിക്കാണ് നിർദേശം നൽകിയത്. കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി പരാതി ഉയർന്നത്.

സംഭവത്തിൽ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്‍പിക്ക് പരാതി നൽകി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത് പ്രാകൃതമായ നടപടിയാണ്. ഇത്തരം നടപടികള്‍ കുട്ടികളുടെ മാനസിക നിലയെ തന്നെ തകര്‍ത്തുകളയുന്നവയാണ്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം മാനസിക പ്രയാസമുണ്ടാക്കിയെന്നത് അവരുടെ രക്ഷിതാക്കളുടെ പ്രതികരണത്തില്‍ നിന്നും മനസിലാക്കാവുന്നതാണ്.
വിഷയത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാവണം.

Story Highlights: Stripping the students’ undergarments is a barbaric measure: KK Shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here