എന്‍ട്രന്‍സ് കോച്ചിംഗിന് പണം വേണം; യുവതിയുടെ ബാഗ് മോഷ്ടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

യുവതിയുടെ 40,000 രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ജബല്‍പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. തങ്ങള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗിന് നല്‍കാനുള്ള ഫീസിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. (2 Madhya Pradesh Students Snatch rs 40,000 To Pay Fees)
മോഷണം നടത്തുന്നതിനായി രണ്ട് വിദ്യാര്‍ത്ഥികളും കുറച്ചധികം ദിവസം ഗൂഢാലോചന നടത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള തുക ആരുടെയെല്ലാം കയിലുണ്ടെന്ന് പരിശോധിക്കാനായി ഇരുവരും ബാങ്കുകള്‍ സന്ദര്‍ശിച്ചിരുന്നു. ഒടുവില്‍ ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും 40,000 രൂപ ലഭിച്ച സ്ത്രീയെ ഇവര്‍ കണ്ടെത്തുകയും ബാഗ് മോഷ്ടിക്കുകയുമായിരുന്നു.
വഴിയോര കച്ചവടക്കാരില്‍ നിന്ന് പഴങ്ങള്‍ വാങ്ങാനായി ഈ സ്ത്രീ നില്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പണമടങ്ങിയ ബാഗ് വലിച്ചെടുക്കുകയും ബൈക്കില്‍ അതിവേഗത്തില്‍ രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോസല്‍പുര്‍ പൊലീസ് ഇരുവരേയും പിടികൂടുന്നത്. രേവ ജില്ലയിലെ മിസിരിഹ ഗ്രാമത്തിലെ താമസക്കാരാണ് പ്രതികള്‍.
Story Highlights: 2 Madhya Pradesh Students Snatch rs 40,000 To Pay Fees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here