എര്‍ദോഗാനെ കാത്ത് അക്ഷമനായി റഷ്യന്‍ പ്രസിഡന്റ്; ഈ കാത്തിരിപ്പ് മധുരപ്രതികാരമെന്ന് മാധ്യമങ്ങള്‍

സമയത്തിന് വലിയ വിലകല്‍പ്പിക്കുന്ന ലോകനേതാക്കളെ നമുക്ക് പരിചയമുണ്ട്. ഓരോ സെക്കന്റും മിനിറ്റും ഓരോ കൂടിക്കാഴ്ചകളും ചര്‍ച്ചകളുമെല്ലാം പൊതുജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണെന്നിരിക്കെയാണ് സമയത്തിന് ഈ വില കല്‍പ്പിക്കല്‍. ഇപ്പോഴിതാ, തുര്‍ക്കി പ്രസിഡന്റ് രജപ് ത്വയിബ് എര്‍ദോഗാനെ കാത്ത് മിനിറ്റുകളോളം അക്ഷമനായി നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.(erdogan keeps vladimir putin waiting)
ക്യാമറകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഭാവ വ്യത്യാസത്തോടെ നില്‍ക്കുന്ന പുടിന്റെ മുഖത്ത് അക്ഷമ പ്രകടമായി കാണാം. ഒടുവില്‍ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് എര്‍ദോഗാന്‍ ഹാളിലേക്ക് എത്തിയതും പുടിന് കൈകൊടുത്ത് സ്വീകരിച്ചതും. ഈ സമയത്താണ് പുടിന്‍ ഗൗരവഭാവം ഉപേക്ഷിച്ച് പുഞ്ചിരിക്കുന്നത്.
ലോക നേതാക്കളെ മനഃപൂര്‍വം, ചിലപ്പോഴൊക്കെ ചര്‍ച്ചകള്‍ ആരംഭിച്ച് മണിക്കൂറുകളോളം കാത്തിരിപ്പിക്കുന്നതില്‍ പ്രശസ്തി നേടിയ റഷ്യന്‍ പ്രസിഡന്റിന് ഇതൊരു പുതിയ അനുഭവം തന്നെയാണെന്നാണ് സോഷ്യല്‍ മിഡിയയിലെ വിലയിരുത്തല്‍. 2020ല്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ മോസ്‌കോയിലെത്തിയ എര്‍ദോഗാന് പുടിനെ കാണാന്‍ ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. ഇതിനുള്ള പ്രതികാരമാണോ ഇപ്പോഴത്തെ ഈ സംഭവമെന്നും ചോദിക്കുന്നവരുണ്ട്.
Those 50 seconds that Erdogan made Putin wait, looking frazzled in-front of cameras say plenty of how much has changed after Ukraine: pic.twitter.com/giGirqaYYP
— Joyce Karam (@Joyce_Karam) July 19, 2022
Read Also: ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി റഷ്യ ദിര്‍ഹത്തില്‍ പണം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ
അക്ഷമനായി നില്‍ക്കുന്ന പുടിന്‍ ക്യാമറകള്‍ക്ക് മുന്നില്‍പ്പെട്ടുപോയെങ്കിലും എര്‍ദോഗാന്‍ വരാന്‍ വൈകിയതോടെ കാലുകള്‍ അനക്കി, അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. മുഖത്തെ ഭാവങ്ങളിലും പുടിന്‍ അസ്വസ്ഥനാണെന്ന് വ്യക്തം. ഒടുവില്‍ എര്‍ദോഗാന്‍ വന്നപ്പോഴാണ് പുടിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായത്.
Story Highlights: erdogan keeps vladimir putin waiting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here