Advertisement

ഗോ ഫസ്റ്റ് വിമാനത്തില്‍ വീണ്ടും തകരാര്‍; പറക്കുന്നതിനിടെ വിന്‍ഡ് ഷീല്‍ഡ് തകര്‍ന്നു

July 20, 2022
Google News 2 minutes Read

ഗോ ഫസ്റ്റ് വിമാനത്തില്‍ വീണ്ടും സാങ്കേതിക തകരാര്‍. ഡല്‍ഹിയില്‍ നിന്നും ഗുവാഹത്തിയിലേക്ക് പോകുകയായിരുന്ന വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം വഴിതിരിച്ചുവിട്ടത്. പറക്കുന്നതിനിടെ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നതിനെത്തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. (Go First Delhi-Guwahati Flight’s Windshield Cracks)

ഡല്‍ഹിയില്‍ മോശം കാലാവസ്ഥ കൂടി കണ്ടതിനെത്തുടര്‍ന്ന് വിമാനം ജയ്പുരിലേക്കാണ് വഴിതിരിച്ചുവിട്ടത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡിജിസിഎ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ ഗോ ഫസ്റ്റ് വിമാനത്തിലാണ് സാങ്കേതിക തകരാറുണ്ടാകുന്നത്.

ചൊവ്വാഴ്ച ഗോ ഫസ്റ്റിന്റെ മുംബൈ-ലേ, ശ്രീനഗര്‍-ഡല്‍ഹി വിമാനങ്ങള്‍ എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് യാത്ര പാതിവഴിക്ക് നിര്‍ത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹി- ഗുവാഹത്തി വിമാനത്തിലെ വിന്‍ഡ് ഷീല്‍ഡ് അപകടം. യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച അപ്രതീക്ഷിതമായി താഴെയിറക്കേണ്ടി വന്ന രണ്ട് വിമാനങ്ങള്‍ക്കും ഡിജിസിഎയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇനി പറക്കാന്‍ സാധിക്കൂ.

Story Highlights: Go First Delhi-Guwahati Flight’s Windshield Cracks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here