“എന്ന് അഭിനയിച്ച് പൂതി തീരാത്ത ഒരു അഭിനയ മോഹി, സിനിമ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു”; രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി..

തന്റെ അഭിനയം കൊണ്ടും വ്യത്യസ്തമായ വേഷങ്ങൾ കൊണ്ടും മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധനേടിയ നടനാണ് ഹരീഷ് പേരടി. തന്റെ നിലപാടുകൾ വെട്ടി തുറന്നു പറയുന്നതിലും ഒരു മടിയും കാണിക്കാത്ത നടൻ കൂടിയാണ് അദ്ദേഹം. സിനിമ രംഗത്ത് മാത്രമല്ല രാഷ്ട്രീയമായ വിഷയത്തിലും സാമൂഹിക വിഷയങ്ങളിലും അദ്ദേഹം തുടർച്ചയായി ഇടപെടാറുണ്ട്. കുറിക്കു കൊള്ളുന്ന അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ആളുകൾക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഹരീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച രസകരമായ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. തന്റെ അഭിനയ മോഹത്തെ പറ്റിയും ഇനിയും വലിയ സംവിധായകരുടെ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ആഗ്രഹത്തെ പറ്റിയുമാണ് ഹരീഷ് പോസ്റ്റിൽ കുറിക്കുന്നത്.
“ഹരീഷ് പേരടി..53 വയസ്സായ ഒരു മദ്ധ്യ വയസ്ക്കൻ.. മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളിൽ അഭിനയിച്ചു. നല്ല മേക്കപ്പ്മാൻമാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാൻ സാധിച്ചിട്ടുണ്ട്. ഇനി അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ,ജോഷി തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകൾ ക്ഷണിക്കുന്നു. നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ പരിഗണിക്കുന്നതാണ്. ഇത് അഹങ്കാരമല്ല ആഗ്രഹമാണ്. സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലെ. ഇത്തരം തുറന്ന് പറച്ചിലുകൾ ആണ് എനിക്കിഷ്ടം. എന്ന് അഭിനയിച്ച് പുതി തീരാത്ത ഒരു അഭിനയ മോഹി ഹരീഷ് പേരടി”. എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചു.
നാടകത്തിൽ നിന്നും ടെലിവിഷനിലേക്കും പിന്നീട് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ അടക്കമുള്ള സിനിമകളിലെ അതിഗംഭീര പ്രകടനങ്ങളിലൂടെ വെള്ളിത്തിരയിലേക്കും എത്തിയ നടനാണ് ഹരീഷ് പേരടി. എംടി വാസുദേവൻ നായരുടെ ചെറുകഥയെ ആസ്‌പദമാക്കി പ്രിയദർശൻ ഒരുക്കുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിലാണ് ഹരീഷ് ഇപ്പോൾ അദ്ദേഹം അഭിനയിച്ചത്. 970 ൽ പുറത്തിറങ്ങിയ പി എൻ മേനോന്റെ ചിത്രത്തിൽ മധു അവതരിപ്പിച്ച നായക കഥാപാത്രമായ ബാപ്പൂട്ടിയായി മോഹൻലാൽ എത്തുമ്പോൾ പ്രശസ്‌ത നടൻ ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ കുഞ്ഞാലിയെയാണ് ഹരീഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
Story Highlights: hareesh peradi facebook post goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here