ഹരീഷ് പേരടി നിർമ്മിച്ച്, അഭിനയിക്കുന്ന ദാസേട്ടന്റെ സൈക്കിൾ മാർച്ച് 14-ന്

നടൻ ഹരീഷ് പേരടി നിർമ്മിച്ച് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ” മാർച്ച് പതിനാലിന് പ്രദർശനത്തിനെത്തുന്നു.
“ഐസ് ഒരതി “എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഹരീഷ് പേരാടിയുടെ മകൻ വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ.
ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടിയും, അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി. വിമൽ ആണ് നിർവഹിക്കുന്നത്.

കോടികളുടെ മൂല്യമുള്ള മറ്റു ആഡംബര വണ്ടികൾക്കിടയിൽ അഭിമാനത്തോടെയാണ് ദാസേട്ടന്റെ സൈക്കിളിനെ പാർക്ക് ചെയ്യുന്നത് എന്നാണ് ഹരീഷ് പേരാടി ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം പ്രേക്ഷകർ ഈ അഭിമാനം നിറഞ്ഞ പാർക്കിംങ്ങ് വന്ന് കാണണമെന്നും എന്നും നടൻ അഭ്യര്‍ഥിച്ചു
തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ ആണ് സംഗീതം പകരുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നൗഫൽ പുനത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-മുരളി ബേപ്പൂർ,മേക്കപ്പ്-രാജീവ്അങ്കമാലി,വസ്ത്രാലങ്കാരം-സുകേഷ് താനൂർ, സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല-മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്നി ഷാന്ത് പന്നിയങ്കര, പി.ആർ.ഒ, എ.എസ് ദിനേശ്.
Story Highlights :Hareesh peradi’s ‘dassettante cycle’ will release on march 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here