വിലക്കയറ്റം ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോ? പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. വിലക്കയറ്റം പണപ്പെരുപ്പം എന്നിവ ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോ എന്ന് കോൺഗ്രസ് നേതാവ് ചോദിച്ചു. നരേന്ദ്രമോദി വിലവർധിപ്പിക്കുകയും പാർലമെൻ്റ് ചർച്ചയിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നതായി പ്രിയങ്ക ആരോപിച്ചു.
പണപ്പെരുപ്പം ഇനിയും ഉയരാൻ ഇടയാക്കുമെന്നതിനാൽ അവശ്യ സാധനങ്ങൾക്ക് നികുതി വർധിപ്പിക്കുന്നത് സർക്കാരിന്റെ ക്രൂരതയാണ്. കടുത്ത പണപ്പെരുപ്പത്തിനിടയിൽ, കുടുംബങ്ങൾക്ക് “സഞ്ജീവനി” (വലിയ ഉത്തേജനം) ആവശ്യമായിരുന്നു എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അതേസമയം പാർലമെൻ്റിൽ മോദി സർക്കാരിനെതിരായ പ്രതിപക്ഷ ബഹളം തുടരുകയാണ്. വിലക്കയറ്റത്തിലും ഇന്ധനവില വർധനവിലും പ്രതിഷേധിച്ച് ബുധനാഴ്ച കോൺഗ്രസ് പാർലമെന്റ് ഹൗസിൽ പ്രതിഷേധിച്ചിരുന്നു.
भयंकर महंगाई के बीच गृहस्थी को चाहिए थी संजीवनी। भाजपा सरकार ने आटा, अनाज, मुरी, गुड़, दही पर गृहस्थी सत्यानाश टैक्स (GST) टैक्स लगाकर महंगाई का बोझ और बढ़ा दिया।@narendramodi जी खर्चा बढ़ा रहे हैं और संसद में चर्चा से कतरा रहे हैं।
— Priyanka Gandhi Vadra (@priyankagandhi) July 20, 2022
क्या महंगाई पर चर्चा करना "असंसदीय" है? pic.twitter.com/jmrhPORVlp
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും എംപിമാർ പാർലമെന്റ് വളപ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. പാർലമെന്റിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടിയിലെ നിരവധി നേതാക്കൾ സംയുക്തമായി പ്രതിഷേധിച്ചു. ഗ്യാസ് സിലിണ്ടറിന്റെ ചിത്രവും ‘വിലക്കയറ്റം കാരണം സാധാരണക്കാരുടെ ജീവിതത്തെ മോശമായി ബാധിക്കുന്നു, അവർ എങ്ങനെ ജീവിക്കും’ എന്നെഴുതിയ ബാനറും നേതാക്കൾ വഹിച്ചിരുന്നു.
Story Highlights: Is It ‘Unparliamentary’ To Discuss Inflation: Priyanka Gandhi On GST Rate Hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here