നടപടി അപഹാസ്യം; അറസ്റ്റ് വ്യാജമെന്ന് ആവര്‍ത്തിച്ച് കെ.എസ് ശബരിനാഥന്‍

തന്റെ അറസ്റ്റ് വ്യാജമാണെന്ന് ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍. പ്രതിഷേധ സമരം മാത്രമാണ് നടത്തിയതെന്നും കൊലപാതക ഗൂഢാലോചനയെന്ന കുറ്റം ചുമത്തിയത് അപഹാസ്യമാണെന്നും ശബരിനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.( KS sabarinathan against his arrest in conspiracy case)
‘ഇതൊരു പ്രതിഷേധ സമരമായിരുന്നു. നമ്മുടെ നാട്ടില്‍ റോഡില്‍ ഒരുപാട് കുഴികളുണ്ടല്ലോ. ഇതിനെതിരെ സമരം ചെയ്യുന്നത് പോലെയാണ് ആ പ്രതിഷേധ സമരവും നടന്നത്. പ്രതിഷേധിക്കുമ്പോല്‍, ഗൂഡാലോചന ചുമത്താം, കേസെടുക്കാം. ഇതിലൊക്കെ കൊലപാതകക്കുറ്റം ചുമത്തുമ്പോഴാണ് അപഹാസ്യമാകുന്നത്. അത് മനസിലാക്കിയാണ് ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ജാമ്യം നല്‍കിയത്.
Read Also:കെ.എസ് ശബരിനാഥിൻ്റെ അറസ്റ്റ്; ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും
ഇന്‍ഡിഗോ എയര്‍ലൈന്‍ പോലും ഇ പി ജയരാജനാണ് ലെവല്‍ 2ലുള്ള ശിക്ഷ നല്‍കിയത്. മൂന്ന് മാസമാണ് ശരിക്കും ഇത്തരത്തിലുള്ള കുറ്റത്തിന് വിലക്കേര്‍പ്പെടുത്തുക. ആ മൂന്ന് മാസമെന്നത് മൂന്നാഴ്ചയായി കുറച്ചുനല്‍കിയതിന് ഇ.പി ജയരാജന്‍ ഇന്‍ഡിഗോയോട് കടപ്പെട്ടിരിക്കണം. അദ്ദേഹം കൂടുതലായി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യണം’. ശബരിനാഥന്‍ വ്യക്തമാക്കി.
Story Highlights: KS sabarinathan against his arrest in conspiracy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here